ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കി; കെഎസ്ആർടിസി ഡ്രൈവർക്ക് കിട്ടിയ മുട്ടന്‍പണി

Published : Feb 22, 2018, 05:31 PM ISTUpdated : Oct 04, 2018, 07:47 PM IST
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കി; കെഎസ്ആർടിസി ഡ്രൈവർക്ക് കിട്ടിയ മുട്ടന്‍പണി

Synopsis

കട്ടപ്പന: ഇടുക്കിയില്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ഫോൺ നന്നാക്കിയ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെന്‍ഷന്‍. ഡ്രൈവിംഗിനിടെ ഇയാള്‍ മൊബൈല്‍ നന്നാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കോട്ടയത്തുനിന്നും കുമളിയിലേക്കു വന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ജയചന്ദ്രനാണ് സോഷ്യല്‍ മീഡിയവഴി പണി കിട്ടിയത്. ബസ് ഓടിക്കുന്നതിനിടെ ഫോൺ നന്നാക്കിയ ഇയാളുടെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. മിനിറ്റുകള്‍ക്കകം സംഗതി വൈറലായി. തുടർന്നാണ് കുമളി അസിസ്റ്റന്‍റ് ട്രാന്‍സ്പോർട്ട് ഓഫീസർ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. കെഎസ്ആർടിസി കുമളി ഡിപ്പോയിലെ ഡ്രൈവറായ ജയചന്ദ്രന്‍ ഇടുക്കി സ്വദേശിയാണ്.

സംഭവം ശ്രദ്ധയില്‍പെട്ട കെഎസ്ആർടിസി എംഡി എ ഹേമചന്ദ്രന്‍ എരണാകുളം സോണല്‍ ഓഫീസറോട് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് കെഎസ്ആർടിസി വിജിലന്‍സ് ഇയാളുടെ മൊഴിയും രേഖപ്പെടുത്തി. എന്തായാലും വീഡിയോ നവമാധ്യമങ്ങളില്‍ പറപറക്കുകയാണ്.


 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്