
കുവൈത്തിൽ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാക്കി. മാത്രമല്ല, ഉടമയുടെ ലൈസൻസ് അസാധുവാക്കപെട്ടാൽ ഇനിമുതല്‍ വാഹന രജിസ്ട്രേഷൻ പുതുക്കാനുമാവില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമായിരിക്കും. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. വിദേശികൾ ഡ്രൈവിങ് ലൈസൻസ് സമ്പാദിക്കാനുള്ള വ്യവസ്ഥകൾ പാലിക്കാത്ത ജോലിയിലേക്ക് മാറുകയാണെങ്കിൽ നിലവിലെ ലൈസൻസ് അസാധുവാകും. ഇത്തരക്കാരുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കാൻ പുതിയ തീരുമാനപ്രകാരം അനുവദിക്കില്ല.
കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവരുടെ എണ്ണം 27 ലക്ഷം കവിയുകയും വാഹനപെരുപ്പം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.