ലാംബെട്രയുടെ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ വരുന്നു

By Web DeskFirst Published May 30, 2018, 11:24 AM IST
Highlights
  • ലാംബെട്രയുടെ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ വരുന്നു

ലാംബ്രെട്ട സ്‍കൂട്ടറുകളെ ഓര്‍മ്മയില്ലേ? ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളിലെ രാജാവായിരുന്നു ലാംബ്രെട്ട. സാധാരണക്കാരന്‍റെ വാഹനസ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ ലാംബ്രെട്ടകള്‍ ഓര്‍മ്മകളിലേക്ക് ഓടിമറഞ്ഞിട്ട് കുറച്ചുകാലമായി. എന്നാല്‍ വാഹനപ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. വൈദ്യുത സ്‍കൂട്ടറുകളുമായി വിപണി പിടിക്കാന്‍ ലാംബട്ര വരുന്നതായാണ് പുതിയ വാര്‍ത്തകള്‍.

ഒരുകാലത്ത് രാജ്യത്തെ നിരത്തുകളിലെ താരമായിരുന്ന ലാംബ്രെട്ട ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ 1950 മുതല്‍ 1990 വരെയുള്ള കാലത്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കമ്പനി ഇന്ത്യ വിടുകയായിരുന്നു.  

തുടര്‍ന്ന് കഴിഞ്ഞ വർഷം സപ്തതി ആഘോഷം പ്രമാണിച്ചു ലാംബ്രട്ട ‘വി സ്പെഷൽ’ മോഡൽ പുറത്തിറക്കിയിരുന്നു.  ഓസ്ട്രിയൻ ഡിസൈനർമാരായ കിസ്കയായിരുന്നു ലാംബ്രട്ട ‘വി സ്പെഷൽ’ യാഥാർഥ്യമാക്കിയത്.  കഴിഞ്ഞ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് മൂന്ന് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്.  v 50 സ്‌പെഷ്യല്‍, v 125 സ്‌പെഷ്യല്‍, v 200 സ്‌പെഷ്യല്‍ എന്നീ മോഡലുകളാണ് വരവിന്റെ മുന്നോടിയായി മിലാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

v 50 ന് 49.5 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 3.5 bhp പവറും 3.4 എന്‍എം ടോര്‍ക്കുമേകും. v 125 ന് 124.7 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 10.1 bhp പവറും, 7000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്കുമേകും. പ്രീമിയം പതിപ്പായ V 200-ല്‍ 168.9 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 12.1 bhp പവറും 12.5 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം പഴയ മുഖം ഓര്‍മ്മപ്പെടുത്തുന്നതാണ് V സീരീസിന്റെ ഡിസൈന്‍. അടുത്ത വർഷം പുതിയ 400 സി സി എൻജിനുള്ള സ്കൂട്ടറും കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും വൈദ്യുത സ്‍കൂട്ടറുകളും 400 സിസി സ്‍കൂട്ടറുകളും കൂടി വിപണിയിലെത്തുന്നതോടെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു പോകാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ

click me!