
മുംബൈ: ഇന്ത്യയിലെ ലാന്‍ഡ് റോവര്‍ വാഹന ഉടമകള്‍ക്കായി കൗഗര്‍ മോട്ടോര്‍സ്‌പോര്‍ട്ട് എക്‌സ്‌ക്ലൂസീവായി സംഘടിപ്പിക്കുന്ന ലാന്‍ഡ് റോവര്‍ യാത്രകള്‍ സംഘടിപ്പിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വന്തം ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും അമൂല്യമായ സംസ്‌കാരങ്ങളും പ്രകൃതിഭംഗിയും ആസ്വദിക്കാനും സ്വന്തം ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ കാര്യക്ഷമത തിരിച്ചറിയാനും അവസരമൊരുക്കുന്ന ദീര്‍ഘവും ഊര്‍ജസ്വലവുമായ സാഹസിക യാത്രകളുടെ സവിശേഷ നിരയാണ് ലാന്‍ഡ് റോവര്‍ യാത്രകള്‍.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ 2019 ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ സംഘടിപ്പിക്കുന്ന ബ്രഹ്മപുത്ര അനുഭവത്തോടെ ആദ്യ ലാന്‍ഡ് റോവര്‍ യാത്രകള്‍ക്ക് തുടക്കമാകും. കൗഗര്‍ മോട്ടോര്‍സ്‌പോര്‍ട്ടില്‍ നിന്നുള്ള ലാന്‍ഡ് റോവര്‍ ഇന്‍സ്‌ട്രക്‌ടര്‍മാരുടെ പരിശീലനം നേടിയ സംഘം യാത്രകളും ലോജിസ്റ്റിക്‌സും ഏകോപിപ്പിക്കും. ലാന്‍ഡ് റോവര്‍ യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ landrover.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ലാന്‍ഡ്‌റോവര്‍ വാഹനങ്ങളുടെ ഐതിഹാസികമായ കാര്യക്ഷമത സാഹസികതയുടെ പുതുവാതായനങ്ങള്‍ തുറക്കുകയും ഉപഭോക്താക്കളെയും അവരുടെ കുടുംബാംഗങ്ങളെയും സവിശേഷമായ ജീവിതാനുഭവങ്ങളിലേക്ക് അടുപ്പിക്കുകയുമാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്‌ടര്‍ രോഹിത് സൂരി വ്യക്തമാക്കി. ലാന്‍ഡ് റോവര്‍ യാത്രകളിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ ആഴത്തില്‍ ഇടപെടാനും ജീവിതകാലം മുഴുവന്‍ ഇഷ്‌ടപ്പെടുന്ന അനുഭവങ്ങള്‍ ലഭ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.