​​മടവൂര്‍പ്പാറ ഗുഹാക്ഷേത്രം ടൂറിസം ഭൂപടത്തിലേക്ക്

By Web DeskFirst Published Jan 18, 2018, 7:03 PM IST
Highlights

തിരുവനന്തപുരത്തെ പുരാതനമായ മടവൂര്‍പ്പാറ ഗുഹാക്ഷേത്രം ടൂറിസം ഭൂപടത്തിലേക്ക്. പ്രകൃതി രമണീയമായ പ്രദേശത്ത്  വിനോദസഞ്ചാരികള്‍ക്കായി സാഹസിക ടൂറിസം പദ്ധതികളും  കുട്ടികളുടെ പാര്‍ക്കുമെല്ലാം ഒരുങ്ങുകയാണ്.

ചൂരല്‍ച്ചെടികള്‍ക്കിടയിലെ പാറക്കെട്ടുകളിലൂടെ മുകളിലെത്തുമ്പോള്‍  അനന്തപുരിയുടെ മറ്റൊരു സുന്ദരമുഖം കാണാം. .വിശീയടിക്കുന്ന കുളിര്‍ക്കാറ്റിനൊപ്പം അറബികടലിന്റെ മനോഹാരിത വരെയാസ്വദിക്കാം. മുളകൊണ്ടുള്ള നടപ്പാലത്തിലൂടെയുള്ള യാത്രക്കൊടുവില്‍ തണലൊരുക്കി ഓലപ്പുരകള്‍. കൺമുന്നില്‍ ഉദയാസ്തമയക്കാഴ്ചകള്‍ തെളിയും.. മടവൂ‍ര്‍പ്പാറയില്‍ കൗതുകങ്ങളേറെയുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 1800 അടി ഉയരത്തില് നിലനില്‍ക്കുന്ന ഗുഹാക്ഷേത്രത്തിനും ഐതിഹ്യങ്ങളേറെ.

22 ഏക്കര്‍ ഭൂമിയില്‍ പുരാവസ്തു വകുപ്പുമായി കൈകോര്‍ത്ത് അഡ്വഞ്ചര്‍ സോൺ, ആംഫി തീയേറ്റര്‍, വെള്ളത്തിലൊഴുകുന്ന കോട്ടേജുകള്‍ തുടങ്ങി 7 കോടി രൂപയുടെ വമ്പന്‍ വിനോദസഞ്ചാര പദ്ധതികള്‍ക്കാണ്  ടൂറിസം വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.


Image Courtesy:
Youtube,
CPR Environmental Education Centre,
tripadvisor

click me!