
ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ച് 52 യാത്രക്കാർ മരിച്ചു. കസഖ്സ്ഥാനിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. 55 യാത്രക്കാരും രണ്ടു ഡ്രൈവർമാരുമാണ് ബസിലുണ്ടായിരുന്നത്. അഞ്ചുപേർ സാരമായ പരുക്കുകളോടെ രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യൻ നഗരം സമാരയിൽനിന്നു തെക്കൻ കസഖ്സ്ഥാനിലെ ഷിംകെന്റിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അക്തോബെ നഗരത്തിനടുത്തു വച്ചാണ് ബസിൽ തീ പടര്‍ന്നത്. ഉസ്ബെക്കിസ്ഥാൻകാരാണു ബസിലുണ്ടായിരുന്നതെന്നു രക്ഷപെട്ട ഡ്രൈവർ പറഞ്ഞു.കസഖ്സ്ഥാൻ റജിസ്ട്രേഷനിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.