മുംബൈ പൊലീസിലേക്ക് നൂറോളം മഹീന്ദ്ര ടിയുവികള്‍

Web Desk |  
Published : May 24, 2018, 07:37 PM ISTUpdated : Jun 29, 2018, 04:11 PM IST
മുംബൈ പൊലീസിലേക്ക് നൂറോളം മഹീന്ദ്ര ടിയുവികള്‍

Synopsis

മുംബൈ പൊലീസിനു കൂട്ടായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ടി യു വി 300 എസ്‍യുവികള്‍

മുംബൈ പൊലീസിനു കൂട്ടായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ടി യു വി 300 എസ്‍യുവികള്‍. നൂറോളം ടിയുവികളാണ് മഹാരാഷ്ട്ര പൊലീസ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് വര്‍ഷത്തിലേറെയായി മുംബൈ പോലീസിന്റെ ഭാഗമായിരുന്ന ബൊലേറോയുടെ സ്ഥാനത്തേക്കാണ്‌  നാലു മീറ്ററിൽ താഴെ നീളമുള്ള  ടി യു വി 300 കോംപാക്ട് എസ് യു വി എത്തിയിരിക്കുന്നത്.

ലാഡർ ഫ്രെയിം ഷാസിയും റിയർ വീൽ ഡ്രൈവ് ലേ ഔട്ടുമാണ് വാഹനത്തിന്‍റെ വലിയ പ്രത്യേകത. നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിലാണ് മഹാരാഷ്ട്ര പൊലീസിന്റെ വണ്ടികള്‍ എത്തുന്നത്.

1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ഇരട്ട സ്ക്രോൾ ടർബോചാർജർ ഡീസൽ എൻജിനുകളിലാണ് വാഹനത്തിന്‍റെ ഹൃദയം. താഴ്ന്ന ട്യൂണിങ്ങുള്ള എൻജിൻ പരമാവധി 84 ബി എച്ച് പി കരുത്തും 230 എൻ എം ടോർക്കുമാണു സൃഷ്ടിക്കുമ്പോള്‍ ഉയർന്ന ട്യൂണിങ്ങില്‍ ഇതേ എൻജിൻ 98.6 ബി എച്ച് പി വരെ കരുത്തും 240 എൻ എം ടോർക്കും സൃഷ്‍ടിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ട്രാൻസ്മിഷൻ. ഉയർന്ന ട്യൂണിങ്ങിനൊപ്പം അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സും ലഭ്യമാണ്.

മഹാരാഷ്ട്ര പൊലീസ് തിരഞ്ഞെടുത്തിരിക്കുന്നത് 84 ബി എച്ച് പി — 230 എൻ എം ശേഷിയുള്ള എൻജിനും അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ‘ടി യു വി 300’ ആണ്. പവർ സ്റ്റീയറിങ്, ടിൽറ്റ് അഡ്ജസ്റ്റബ്ൾ സ്റ്റീയറിങ്, ഇകോ മോഡ്, ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ് തുടങ്ങിയവയും ഈ ‘ടി യു വി 300’ വാഹനത്തിലുണ്ട്.

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍. നഗരത്തില്‍ 14 കിലോമീറ്ററും ഹൈവേകളില്‍ 16 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ടിയുവിയില്‍ ലഭിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗമാര്‍ജ്ജിക്കാന്‍ വാഹനത്തിന് 19 സെക്കന്‍ഡ് മതി.

മുംബൈ പോലീസിന്റെ ലോഗോയും സ്റ്റിക്കറും ഒട്ടിച്ച് സേനയുടെ ഭാഗമാകാന്‍ ഒരുങ്ങി നില്‍ക്കുന്ന ടിയുവിയുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം