ടൊയോട്ട ഫോർച്യൂണറിന് മുട്ടന്‍പണിയുമായി മഹീന്ദ്ര

Published : Aug 18, 2017, 12:52 PM ISTUpdated : Oct 05, 2018, 03:02 AM IST
ടൊയോട്ട ഫോർച്യൂണറിന് മുട്ടന്‍പണിയുമായി മഹീന്ദ്ര

Synopsis

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവി മോഡലുകളോടു പോരാടാന്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര തയ്യാറെടുക്കുന്നു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവിയുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന സാങ്‌യോങ് റെക്സ്റ്റണിനെയായിരിക്കും മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുക.

കഴിഞ്ഞ വർഷത്തെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം ഈ മാസം യുകെ വിപണിയിലെത്തും. തുടര്‍ന്ന് വലിയ മാറ്റങ്ങളില്ലതെ ഇന്ത്യയിലുമെത്തും. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി അടുത്തവര്‍ഷം മഹീന്ദ്ര ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും എക്സ്‌യുവി 700 എത്തുക. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 181 ബിഎച്ചിപി കരുത്തും  1400 മുതൽ 2800 വരെ ആർപിഎമ്മിൽ‌ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മാന്വല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളും ഒപ്പം  5 സീറ്റർ ഏഴ് സീറ്റർ വകഭേദങ്ങവും ലഭ്യമാണ്. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനത്തിന്‍റെ വീല്‍ ബേയ്‍സ് 2865 എംഎമ്മാണ്. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം.  

മോഹിപ്പിക്കുന്ന വിലയാണ് വാഹനത്തിന്‍റെ മറ്റൊരു വലിയൊരു പ്രത്യേകത. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും എക്സ്‌യുവി 700 എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?