30 വയസ്സ് തികയും മുമ്പ് കണ്ടിരിക്കേണ്ട ഇന്ത്യയിലെ 10 സ്ഥലങ്ങള്‍

Published : Aug 18, 2017, 11:45 AM ISTUpdated : Oct 05, 2018, 02:02 AM IST
30 വയസ്സ് തികയും മുമ്പ് കണ്ടിരിക്കേണ്ട ഇന്ത്യയിലെ 10 സ്ഥലങ്ങള്‍

Synopsis

തണുത്തുറഞ്ഞ നദിയിലൂടെ ഒഴുകിനടക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്നെങ്കിലും ഒരു സ്വപ്നം കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ലഡാക്ക് വരെ ഒന്ന് പോയാല്‍ മതി. തണുത്തുറഞ്ഞ മലകള്‍ക്ക് താഴെ തണുത്തുറഞ്ഞ നദിയിലൂടെ സാഹസികമായി നിങ്ങള്‍ക്ക് ഒഴുകി നടക്കാം.  യൗവ്വനം കുറച്ച് സാഹസികമാവട്ടെ

ബൈക്ക് യാത്രികര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത  അനുഭവമായിരിക്കും ഈ യാത്ര. 457 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  ഈ യാത്രയും മുപ്പത് വയസ്സ് തികയുന്നതിന് മുമ്പാകട്ടെ.


 കര്‍ണ്ണാടകയിലാണ് കുദ്രേമുഖ് മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. നിങ്ങള്‍ക്ക് എത്രമാത്രം ശാരീരിക ക്ഷമത ഉണ്ടെന്ന് ഈ യാത്ര വ്യക്തമാക്കിത്തരും. മലയുടെ ഏറ്റവും മുകളിലെത്തിയാല്‍ നിങ്ങളെ സ്വീകരിക്കുന്നത് പൊഴിഞ്ഞു വീഴുന്ന മഞ്ഞായിരിക്കും. സൂര്യപ്രാകശം മങ്ങി തുടങ്ങിയാല് പ്രകൃതിക്ക് മറ്റൊരു നിറമായിരിക്കും ഇവിടെ..

ശ്രീനഗറിലെയും ലെഹ്‍ലിലെയും ഗ്രാമീണ കാഴ്ച്ചകള്‍ കാണണമെങ്കില്‍ ഒരു ബസ് യാത്ര തന്നെയാണ് നല്ലത്. യാത്ര ഒരു ട്രക്കിലാണെങ്കിലും അത് മറക്കാനാവാത്ത അനുഭവമായിരിക്കും

ചിറാപുഞ്ചിയിലെ മരത്തിന്‍റെ വേരുകള്‍ കൊണ്ടുള്ള പാലം നിങ്ങളെ അത്ഭതപ്പെടുത്തും. വലിയ മരങ്ങളുടെ വേരുകള്‍ കൊണ്ടാണ് ഈ പാലങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.പാലത്തിലൂടെ കടക്കുമ്പോള്‍ നിങ്ങളെ സ്വാഗതം ചെയ്യുക അടിയിലൂടെ ഒഴുകുന്ന തെളിനീരും ചുറ്റപ്പെട്ട് കിടക്കുന്ന പാറകളുമായിരിക്കും. പ്രകൃതിയെന്ന കലാകാരിയെ നിങ്ങള്‍ തന്നെ അഭിനന്ദിച്ച് പോകും ഈ യാത്രയിലൂടെ.

ബീച്ച് പ്രമികള്‍ക്ക് ചെലവഴിക്കാന്‍ പറ്റിയ മികച്ച സ്ഥലമാണ് ആന്‍ഡമാന്‍. സ്വര്‍ണ നിറത്തിലും നീലനിറത്തലുമുള്ള ഇവിടുത്തെ ജലാശയങ്ങള്‍ ഏതൊരാളുടെയും മനം കവരും. കൊല്‍ക്കത്തയില്‍ നിന്നോ ചെന്നൈയില്‍ നിന്നോ ഇവിടേക്കുള്ള ബോട്ട് യാത്ര ജീവിതത്തിലെ വലിയ അനുഭൂതിയായിരിക്കും. ഒരു സമുദ്രയാത്രയില്‍ പങ്കെടുക്കുന്ന യാത്രികനാണ് എന്ന തോന്നല്‍ നിങ്ങളില്‍ ഈ യാത്ര ഉണ്ടാക്കും

കൊങ്കന്‍ റെയില്‍വേയുടെ പ്രത്യേകത എന്താണെന്നറിയാമോ?  കൊങ്കണ്‍ റെയില്‍വേയിലൂടെയുള്ള യാത്രയില്‍ മറ്റൊരു യാത്രയിലും കിട്ടാത്ത കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. പശ്ചിമഘട്ട മലനിരകളും അരുവികളും വെള്ളച്ചാട്ടവും  ഈ യാതയെ മനോഹരമാക്കും. എണ്ണിയാലൊടുങ്ങാത്ത തുരങ്കങ്ങള്‍ക്കുള്ളിലൂടെയാവും ഈ യാത്ര.


ബന്ദിപ്പൂര്‍ വനത്തിന്‍റെ വന്യതയിലൂടെ ഒരു യാത്ര നിങ്ങളെ  പേടിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യും. യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ആന മുതല്‍ പാമ്പുകള്‍ വരെയായിരിക്കും. യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ആന മുതല്‍ പാമ്പുകള്‍ വരെയായിരിക്കും.പ്രത്യേക സമയങ്ങളില്‍ മാത്രമാണ് സഞ്ചാരികള്‍ക്കായ് ഇവിടം തുറന്ന് തരിക.


വെറുമൊരു യാത്ര അല്ലിത്. ഈ യാത്രക്കായി നിങ്ങള്‍ വളരെയധികം തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു. ശാരീരിക ക്ഷമതയും ക്ഷമയുമൊക്കെ വളരെയേറെ ആവശ്യമുണ്ട് ഈ യാത്രക്ക്. ഡിസംബര്‍ അവസാനം തെരെഞ്ഞെടുക്കുന്നതാവും നല്ലത്.

രാജസ്ഥാനില്‍ ജയ്‍പൂരില്‍ നിന്നും 85 കിലോമീറ്റര്‍ അകലെജയ്‍പൂരില്‍ നിന്നും 85 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട സന്ദര്‍ശിക്കണമെങ്കില്‍ കുറച്ചൊരു ധൈര്യം കൂടി കൈമുതലായി വേണം. കാരണം അമാനുഷിക ശക്തികളുടെ വിളയാട്ട കേന്ദ്രമാണത്രെ ഇവിടം. ഒറ്റ ദിവസം കൊണ്ട് ഇവിടെ ഒരു ഗ്രാമം അപ്രത്യക്ഷമായിപ്പോയെന്നും കഥകളുണ്ട്. സൂര്യാസ്‍തമനത്തിനു ശേഷം ആരും ഇങ്ങോട്ട് കടന്നു വരാറില്ലത്രെ

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?