60 ലക്ഷത്തിന്‍റെ ജീപ്പ് സ്വന്തമാക്കി മലയാളി താരം

Published : Sep 04, 2018, 08:37 AM ISTUpdated : Sep 10, 2018, 02:18 AM IST
60 ലക്ഷത്തിന്‍റെ ജീപ്പ് സ്വന്തമാക്കി മലയാളി താരം

Synopsis

ഐക്കണിക്ക് വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലര്‍ അണ്‍ലിമിറ്റിഡ് എഡിഷന്‍ സ്വന്തമാക്കി മലയാളി താരം

ഐക്കണിക്ക് വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലര്‍ അണ്‍ലിമിറ്റിഡ് എഡിഷന്‍ സ്വന്തമാക്കി മലയാളത്തിലെ ശ്രദ്ധേയനായ സഹനടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ്ജ്. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് ജോജു ജീപ്പ് സ്വന്തമാക്കിയത്. 

പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, ബെസ്റ്റ് ആക്ടർ, കസിൻസ്, ചാർലി, രാജാധിരാജ, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോജുവിന്‍റെ പഴയ വാഹനം ഫോഡ് എൻഡെവറായിരുന്നു. 

3.6 ലീറ്റർ വി6 എൻജിനാണ് റാംഗ്ലറിന്‍റെ ഹൃദയം. 6350 ആർപിഎമ്മിൽ 284 പിഎസ് കരുത്തും 4300 ആർപിഎമ്മിൽ 347 എൻഎം ടോർക്കും ഈ എൻജിൻ സൃഷ്‍ടിക്കും. നാലു വീൽ ഡ്രൈവ് മോഡാണ് വാഹനത്തില്‍. ഏകദേശം 58.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജോജു സ്വന്തമാക്കിയ റാംഗ്ലര്‍ മലയാള സിനിമാലോകത്തെ ആദ്യത്തേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

PREV
click me!

Recommended Stories

ചാർജ്മോഡ്-മെഴ്സിഡസ് ബെൻസ് : ചാർജിംഗ് ശൃംഖലയിലെ പുതിയ യുഗം
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ