'സിബിഐ' കാറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 'സികെ 1'; ഇഷ്ട നമ്പറിനായി മലയാളി ചെലവിട്ടത് ലക്ഷങ്ങള്‍

By Web TeamFirst Published Feb 4, 2019, 3:57 PM IST
Highlights

തന്റെ പോഷെ ബോക്സറിന് സി കെ 1 എന്ന നമ്പർ കിട്ടാൻ കെ എസ് ബാലഗോപാൽ മുടക്കിയത് 31 ലക്ഷം രൂപയാണ്. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മൽസരമാണ് തുക ഇത്രയും ഉയർത്തിയത്

തിരുവനന്തപുരം:  വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി സിബിഐക്കില്ല. ലേലത്തിലൂടെ 31 ലക്ഷംരൂപയ്ക്ക് വിറ്റുപോയ സികെ 1 നാണ് ഇനി ആ സ്ഥാനം. ഇഷ്ടം നമ്പർ സ്വന്തമാക്കാൻ ലേലത്തിൽ എത്ര തുകയും മുടക്കുന്നത് ചിലർക്ക് ഹരമാണ്.

 

തന്റെ പോഷെ ബോക്സറിന് സി കെ 1 എന്ന നമ്പർ കിട്ടാൻ കെ എസ് ബാലഗോപാൽ മുടക്കിയത് 31 ലക്ഷം രൂപയാണ്. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മൽസരമാണ് തുക ഇത്രയും ഉയർത്തിയത്. 

 

 

കേരളത്തിൽ ഇത് റെക്കോർ‍ഡാണ്. ഇതിന് മുൻപുള്ള ഏറ്റവും വലിയ തുക 19 ലക്ഷത്തിന് വിറ്റുപോയ സിബി 1 എന്ന നമ്പറാണ്.  വാഹന പ്രമേമികള്‍ സിബിഐ -കാർ എന്ന് വിളിക്കുന്ന ഈ നമ്പറിന്‍റെ ഉടമയും ബാലഗോപാൽ തന്നെയാണ്.

2004 മുതൽ തുടങ്ങിയതാണ് വാഹനപ്രേമിയായ ബാലഗോപാലന് ഒന്നാം നമ്പറോടുള്ള ഇഷ്ടം. 9 വാഹനങ്ങളാണ് ബാലഗോപാലിനുള്ളത്.  2004ൽ ഏ കെ ഒന്നിലാണ് തുടക്കം. ഇനിയും പുതിയ വണ്ടി വന്നാൽ ഇഷ്ടനമ്പർ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ  തയ്യാറാണ് ബാലഗോപാൽ. 

click me!