ഓടുന്ന കാറിനു മുകളില്‍ യുവതികളുടെ അപകടകകരമായ രീതിയില്‍ നൃത്തം!

Published : Feb 03, 2019, 12:30 PM ISTUpdated : Feb 03, 2019, 10:27 PM IST
ഓടുന്ന കാറിനു മുകളില്‍  യുവതികളുടെ  അപകടകകരമായ രീതിയില്‍ നൃത്തം!

Synopsis

ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്‍റ് ലൂയിസില്‍ ജനുവരി അവസാന വാരം നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ഒരു എസ്‍യുവിയുടെ മുകളില്‍ നിന്നാണ് ഇവരുടെ ഡാന്‍സ്. ജനറല്‍ മോട്ടോഴ്‍സിന്‍റെ ഒരു എസ്‍യുവിയുടെ മുകളില്‍ നിന്നും ഇവര്‍ അപകടകരമായ ഡാന്‍സ് കളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ ഉള്ളതും വീഡിയോയില്‍ വ്യക്തമായി കാണാം. യുവതികളുടെ ചേഷ്‍ടകള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിയുമിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്. മൂടല്‍മഞ്ഞ് നിമിത്തം പതിവായി അപകടങ്ങള്‍ നടക്കുന്ന മേഖലയിലായിരുന്നു യുവതികളുടെ മരണക്കളിയെന്നതാണ് ശ്രദ്ധേയം.

യുവതികള്‍ കയറി നില്‍ക്കുന്ന വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ ജീവനും സ്വജീവനും അപകടത്തിലാക്കിയ യുവതികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്തായാലും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സെന്‍റ് ലൂയിസ് പൊലീസ്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ