224 യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ നിലച്ചു

Published : Jan 19, 2018, 03:22 PM ISTUpdated : Oct 05, 2018, 03:31 AM IST
224 യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ നിലച്ചു

Synopsis

224 യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ നിലച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ  എംഎച്ച് 122 വിമാനത്തിന്‍റെയാണ് എഞ്ചിന്‍ നിലച്ചത്. തുടര്‍ന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കി. 224 യാത്രക്കാരുമായി സിഡ്നിയില്‍ നിന്ന് കോലാലംപൂരിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

വലിയ ശബ്ദത്തോടു കൂടി എൻജിൻ പ്രവർത്തനം നിലച്ചക്കുകയായിരുന്നുവെന്ന് യാത്രാക്കാര്‍ പറയുന്നു. തുടർന്ന് ആലീസ് സ്പ്രിങ്സ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ എൻജിനിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും അതേ തുടർന്ന് വിമാനം പൂർണ്ണമായും ഇളകി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഒരു എൻജിൻ തകരാറിലായതിനെ തുടർന്ന് രണ്ടാമത്തെ എൻജിൻ ഉപയോഗിച്ചാണ് വിമാനം നിലത്തിറക്കിയത്. സാങ്കേതിക കാരങ്ങളാൽ വിമാനം നിലത്തിറക്കിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവരെ മറ്റൊരു വിമാനത്തിൽ കോലാലംപൂരിലേയ്ക്ക് കൊണ്ടുപോകുമെന്നും മലേഷ്യൻ എയർലൈൻസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്