ടോയിലറ്റാണെന്നു കരുതി യാത്രികന്‍ വിമാനത്തിന്‍റെ വാതില്‍ തുറന്നു!

Published : Sep 25, 2018, 09:39 PM IST
ടോയിലറ്റാണെന്നു കരുതി യാത്രികന്‍ വിമാനത്തിന്‍റെ വാതില്‍ തുറന്നു!

Synopsis

 ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയ യാത്രികന്‍ ടോയിലറ്റാണെന്നു കരുതി വിമാനത്തിന്‍റെ വാതില്‍ തുറന്നു. 

ദില്ലി: ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയ യാത്രികന്‍ ടോയിലറ്റാണെന്നു കരുതി വിമാനത്തിന്‍റെ വാതില്‍ തുറന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഗോവയില്‍ നിന്നും ദില്ലിയിലേക്ക് പോയ ഗോ എയര്‍ വിമാനത്തിലാണ് സംഭവം.

ബാങ്ക് ഉദ്യോഗസ്ഥനായ  കങ്കര്‍ബാഗ് സ്വദേശിയാണ് കഥയിലെ നായകന്‍. ബാത്ത് റൂം ആണെന്ന് കരുതിയാണ് വിമാനത്തിന്റെ വാതില്‍ തുറന്നതെന്നാണ് യാത്രികന്‍ പൊലീസിനോട് പറഞ്ഞത്.  അജ്മീറിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാലാണ് വിമാനം കയറിയത്.  തന്റെ ആദ്യ യാത്രയായതിനാല്‍ അറിവില്ലായ്‍മ കൊണ്ട് പറ്റിയതാണെന്നാണ് അദ്ദേഹം പറയുന്നത്.  എന്നാല്‍ ഇയാളുടെ പേരുവിരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇയാളെ പൊലീസ് വിട്ടയച്ചതയാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ