റെക്കോഡ് വില്‍പ്പനയുമായി ബലേനോ

By Web TeamFirst Published Dec 1, 2018, 11:01 PM IST
Highlights

റെക്കോഡ് വില്‍പ്പനയുമായി മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച് ബാക്ക് ബലേനോ. പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തു അതിവേഗം അഞ്ചുലക്ഷം യൂണിറ്റ് വില്‍പ്പനയുള്ള കാറായി മാരുതി ബലെനോ മാറി. കേവലം 38 മാസങ്ങള്‍ കൊണ്ടാണ് ബലേനോ ഈ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയം. 

ഒക്ടോബറില്‍ 18,657 യൂണിറ്റ് ബലേനോകള്‍ നിരത്തിലെത്തി.  ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും 18,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ബലെനോ നേടി. 5.35 ലക്ഷം മുതലാണ് ബലെനോയുടെ വിപണി വില.  

27.39 കിലോമീറ്ററാണ് ബലെനോ ഡീസലില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പ് 21.4 കിലോമീറ്റര്‍ മൈലേജും കാഴ്ച്ചവെക്കും. കീലെസ് ഗോ, സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ബട്ടണ്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഫോളോ മീ ലാമ്പുകള്‍, പിന്‍ ക്യാമറ എന്നിങ്ങനെയാണ് ബലെനോയുടെ പ്രത്യേതകൾ. 3,995 mm നീളവും 1,745 mm വീതിയും ബലെനോയ്ക്കുണ്ട്. വീല്‍ബേസ് 2,520 mm.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. 

click me!