ലോകത്തിലെ മൂല്യമേറിയ കാര്‍; മാരുതിക്ക് ചരിത്ര നേട്ടം!

Web Desk |  
Published : Jun 01, 2018, 10:56 PM ISTUpdated : Jun 29, 2018, 04:07 PM IST
ലോകത്തിലെ മൂല്യമേറിയ കാര്‍; മാരുതിക്ക് ചരിത്ര നേട്ടം!

Synopsis

ലോകത്തിലെ മൂല്യമേറിയ കാര്‍ മാരുതിക്ക് ചരിത്ര നേട്ടം!

ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിക്ക് ഒമ്പതാം സ്ഥാനം. Brandz Top 100 നടത്തിയ സര്‍വ്വേയിലാണ് മാരുതിയുടെ നേട്ടം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരിന്ത്യന്‍ കാര്‍ ഈ പട്ടികയില്‍ വരുന്നത്. ഫോക്‌സ്‌വാഗണെക്കാള്‍ മൂല്യം കരസ്ഥമാക്കിയാണ് മാരുതി സുസുക്കി ഒമ്പതാം സ്ഥാനത്തെത്തിയത്.

ആദ്യ പത്തിനുള്ളില്‍ സ്ഥാനംപിടിച്ച ഒരെയൊരു ഇന്ത്യന്‍ കമ്പനിയും മാരുതിയാണ്. 6375 ബില്ല്യന്‍ ഡോളര്‍ ആസ്തിയോടെയാണ് മാരുതിയുടെ മുന്നേറ്റം. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയാണ് പട്ടികയില്‍ ഒന്നാമത്. ടൊയോട്ടയുടെ ആസ്തി 29,987 ബില്യണ്‍ ഡോളറാണ്. തൊട്ടുപിന്നിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ സ്ഥാനം. 25,684 ബില്യണ്‍ ഡോളറാണ് ആസ്തി.  25,624 ബില്യണ്‍ ഡോളറുമായി ബിഎംഡബ്ല്യു പട്ടികയില്‍ മൂന്നാമതാണ്.

ഫോര്‍ഡാണ് നാലാമത്. ആസ്തി 12,742 ബില്യണ്‍ ഡോളര്‍. ഹോണ്ട, നിസാന്‍, ഔഡി എന്നിവര്‍ അഞ്ച്, ആറ്, ഏഴു സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഹോണ്ടയുടെ ആസ്തി 12,695 ബില്യണ്‍ ഡോളറും നിസാന്‍റേത് 11,425 ബില്യണ്‍ ഡോളറും ഔഡിയുടേത് 9,630 ബില്യണ്‍ ഡോളറുമാണ്.

9,415 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ടെസ്ലയാണ് മാരുതിക്കു തൊട്ടുമുന്നില്‍. മാരുതി സുസുക്കിയും ഫോക്‌സ്‌വാഗണും മാത്രമാണ് പട്ടികയിലെ പുതുമുഖങ്ങള്‍. പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സ ശൃഖലയാണ് മാരുതിയുടെ മൂല്യം ആഗോള വിപണിയില്‍ ഉയര്‍ത്തിയതെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ടൊയോട്ട ഒന്നാം സ്ഥാനത്തെത്തുന്നത്. മൂല്യമേറിയ ആദ്യ 100 കമ്പനികളുടെ ഓവറോള്‍ കാറ്റഗറിയില്‍ ടൊയോട്ട 36 ആം സ്ഥാനത്താണ്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്