ഇഗ്നിസ് വിശേഷങ്ങള്‍

By Web DeskFirst Published Jan 26, 2017, 11:41 AM IST
Highlights

* മാരുതി ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോം. ചെറു എസ് യു വിയാണെങ്കിലും മസ്‌കുലറായ രൂപം. റെട്രോ ലുക്ക്സ്. എൺപതുകളിലെ രൂപകൽപനാ സാദൃശ്യം. പക്ഷേ  ഇഗ്നിസിന് ഈ രൂപം ക്ലാസിക് ഭംഗിയല്ല യുവത്വമാണ് നൽകുന്നത്.  

* വലിപ്പമേറിയ സിംഗിൾ ഫ്രേം ഗ്രിൽ, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, ചതുര വടിവുള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ് ലാംപ്, ആവശ്യത്തിനു മാത്രമുള്ള ക്രോമിന്റെ ഉപയോഗം, വലിയ വീൽ ആർച്ചുകൾ. കറുത്ത അലോയ് വീലുകൾ. മുന്നില്‍ കയറി ഇരുന്നാല്‍ നന്നായി റോഡ് കാണാവുന്ന വിധത്തില്‍ ഉയരമുള്ള കുട്ടിയെപ്പോലെയുള്ള ഒരു വാഹനം.

* നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നതു പോലെ അക്ഷരാര്‍ത്ഥത്തില്‍ ചക്രങ്ങളുള്ള സ്മാർട്ട് ഫോൺ. മെഴ്സെഡിസ് കാറുകളിൽ മാത്രം കണ്ടിട്ടുള്ള ടാബ്ലറ്റിനു സമാനമായ ഡാഷ്ബോർഡ് കൺസോളും ആൻഡ്രോയിഡ് ഓട്ടൊ, ആപ്പിൾ കാർ പ്ലേ, മിറർ ലിങ്ക് തുടങ്ങിയ സംവിധാനങ്ങളും ഈ വാദത്തെ സാധൂകരിക്കുന്നു.

* ഇരട്ടനിറമുള്ള ഡാഷ്. ടാബ്ലറ്റ് ചരിച്ചിട്ടപോലുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം. മറ്റെങ്ങും കാണാത്ത എ.സി നിയന്ത്രണങ്ങള്‍, വലിയ ഉരുണ്ട ഏസി ജാലകങ്ങള്‍, സെന്‍റര്‍ കണ്‍സോളിലും വാതില്‍പ്പിടികളിലുമുള്ള ബോഡി കളര്‍, ആധുനികമായ സ്റ്റിയറിങ് വീല്‍, ഇതില്‍തന്നെയുള്ള വിവിധ നിയന്ത്രണങ്ങള്‍, വിവിധ സ്ഥലങ്ങളിലെ വെള്ളിത്തിളക്കങ്ങള്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്ററിലെ ടി.എഫ്.ടി ഡിസ്പ്ളേ തുടങ്ങി ഒരുപോലെ ആധുനികവും പ്രായോഗികവുമായ അകത്തളം.

* പിന്നില്‍ മൂന്നു പേര്‍ക്കിരിക്കാം. ഹെഡ്റൂമും ലെഗ്റൂമും ധാരാളം. എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഓട്ടോമാറ്റിക് എ.സി, റിവേഴ്സ് കാമറ തുടങ്ങിയവ. എന്നാല്‍ ഇവ ഉയര്‍ന്ന മോഡലില്‍ മാത്രമേ ഉള്ളൂ. ഇരട്ട എയര്‍ബാഗുകള്‍, എ.ബി.എസ് ഇ.ബി.ഡി, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ എല്ലാ വേരിയന്‍റുകളിലും ലഭിക്കും.

* പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ നിരവധി വകഭേദങ്ങളും വിശാലമായ വില വൈവിധ്യവും. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍.  1248 സി.സി, 74 ബി.എച്ച്.പി ഡീസല്‍ 1197 സി.സി 82 ബി.എച്ച്.പി പെട്രോള്‍ കരുത്തുകള്‍. ഡീസല്‍, പെട്രോള്‍ ഓട്ടോമാറ്റിക്കുകളും. യഥാക്രമം 26.8, 20.4 എന്നിങ്ങനെ ഇന്ധനക്ഷമതയും.

* തുടക്കത്തില്‍ പറഞ്ഞതുപോലെ 4.75ല്‍ തുടങ്ങി 8.02 ലക്ഷത്തില്‍ അവസാനിക്കുന്ന മധ്യവര്‍ഗ്ഗ ഇന്ത്യന്‍ ഉപഭോക്താവിനെ മാടിവിളിക്കുന്ന വില വൈവിധ്യം.

 

click me!