ജിപ്‌സിയുടെ പകരക്കാരന്‍ ജിംനി ഇന്ത്യയിലേക്ക്

By Web DeskFirst Published Nov 30, 2016, 11:18 AM IST
Highlights

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ഇന്ത്യയില്‍ ജിപ്‌സിയെന്ന പേരില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970 ലാണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ്, 1.4 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്നീ എന്‍ജിനുകള്‍ ജിംനിയില്‍ ഉണ്ടാകും. 2017 ലാവും വാഹനം ഇന്ത്യയിലെത്തുക.

സുസുക്കിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലായിരിക്കും.
ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. എന്നാല്‍ കമ്പനി ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

click me!