മലയാറ്റൂരിൽ മെഗാ കാർണിവൽ തുടങ്ങി

By Web TeamFirst Published Dec 26, 2018, 5:19 PM IST
Highlights

എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാർണിവൽ തുടങ്ങി . മണപ്പാട്ടുചിറയിൽ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകർഷണം.

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാർണിവൽ തുടങ്ങി . മണപ്പാട്ടുചിറയിൽ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകർഷണം.

110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങൾ.പുതുവർഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളിൽ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം. കഴിഞ്ഞ 4 വർഷമായി മണപ്പാട്ടുചിറയ്ക്കുള്ളിൽ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. 

പ്രളയക്കെടുതിയിൽ തകർന്ന കാലടി, മലയാറ്റൂർ പ്രദേശങ്ങളുടെ അതിജീവനത്തിന് ഉതകും വിധമാണ് ഇത്തവണത്തെ കാർണിവൽ ഒരുക്കിയിരിക്കുന്നത്.മണപ്പാട്ടുചിറയ്ക്ക് ചുറ്റും അമ്യൂസ്മെന്റ് പാർക്കും വ്യാപാരമേളയും കലാപരിപാടികളും വരും ദിവസങ്ങളിൽ അരങ്ങേറും.ഓരോ വർഷവും സന്ദർശകരുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നു. പുതുവർഷാരംഭത്തിൽ കൂറ്റൻ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് ഈ വർഷത്തെ കാർണിവലിന് സമാപനമാവുക.എറണാകുളത്തിന്റെ

click me!