മോദി ആരാധന; ഒരു ഓട്ടോഡ്രൈവര്‍ തന്‍റെ ഓട്ടോ കൊണ്ട് ചെയ്യുന്നത് ഇങ്ങനെ!

By Web DeskFirst Published Apr 1, 2018, 10:35 AM IST
Highlights
  • ചെങ്ങന്നൂരില്‍ ഓട്ടോയുമായി മോദി ആരാധകനെത്തി
  • ജി മോദി ജി എന്നാണ് ഓട്ടോയുടെ പേര്
  • വണ്ടിയില്‍ തൂമ്പയും ആയുധങ്ങളും
  • സ്വച്ഛ് ഭാരതാണ് യശോധരന്‍റെ പ്രധാന പണി
  • പ്രസംഗിച്ച് നടക്കുന്ന നേതാക്കളോട് താല്‍പര്യമില്ല
  • പോകുന്ന പോക്കില്‍ വഴില്‍ കണ്ട കാട് വെട്ടിത്തെളിക്കും

ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നണികള്‍ ശക്തമാക്കിയതോടെ ഒരു മോദി ആരാധകന്‍ തന്‍റെ ഓട്ടോ റിക്ഷയുമായിട്ടാണ് ചെങ്ങന്നൂരിലെത്തിയത്. തൂമ്പയും ആയുധങ്ങളുമായി ജി മോദി ജി എന്ന് പേരിട്ടിരിക്കുന്ന ഓട്ടോയിലെത്തി റോഡരികിലെ കാട് വെട്ടിത്തെളിക്കുകയാണ് യശോധരനെന്ന ഓട്ടോ ഡ്രൈവര്‍.

ഏഴു വര്‍ഷം മുമ്പ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് യശോധരന് നരേന്ദ്ര മോദിയോയുള്ള ആരാധന മൂത്തത്. അന്ന് മോദി ജി എന്ന് മാത്രമായിരുന്നു ഓട്ടോയ്ക്ക് പേര്. പ്രധാനമന്ത്രിയായതോടെ ബഹുമാനം കൂടി മോദി ജി ജി മോദി ജി  ആയി. ഇപ്പോള്‍ സ്വച്ഛ ഭാരതാണ് യശോധരന്‍റെ പ്രധാനപണി. ഓട്ടോ നിര്‍ത്തി റോഡരികില്‍ കാണുന്ന പുല്ലും കാടുമെല്ലാം ചെത്തി വൃത്തിയാക്കും. ബിജെപിയില്‍ അംഗമൊന്നുമല്ല. നേതാക്കളോടും താല്‍പര്യമില്ല.

പ്രസംഗിച്ചും പൊതുസമ്മേളനം നടത്തിയിട്ടൊന്നും കാര്യമില്ലെന്നും സ്വച്ഛ് ഭാരതാണ് എല്ലാവരും ചെയ്യേണ്ടെന്നുമാണ് യശോധരന് പാര്‍ട്ടി നേതാക്കളോട് ഉപദേശിക്കാനുള്ളത്. തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുഴുവന്‍ സമയം പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് വേണ്ടി മണ്ഡലത്തിലിറങ്ങി പ്രചാരണം നടത്താനാണ് പരിപാടി.

 

click me!