ചെകുത്താന്റെ നമ്പറുമായി മോഹന്‍ലാലിന്‍റെ കാർ

By Web DeskFirst Published Jul 21, 2018, 1:29 AM IST
Highlights
  • ചെകുത്താന്റെ നമ്പറുമായി മോഹന്‍ലാലിന്‍റെ കാർ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറില്‍ മോഹന്‍ ലാല്‍ ഉപയോഗിക്കുന്ന കാറിന്‍റെ ചിത്രം വൈറലാകുന്നു. കറുത്ത നിറമുള്ള അംബാസിഡർ ലാൻഡ് മാസ്റ്ററാണ് ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്നത്. 666 എന്ന ചെകുത്താന്‍റെ നമ്പറുള്ള കാറിന്‍റെ ചിത്രം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ലൂസിഫറിന്‍റെ ചിത്രീകരണ വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അമ്പാസി‍ഡറുകൾ അഭിനയിച്ചിട്ടുണ്ട്.  മാടമ്പി എന്ന ലാല്‍ ചിത്രത്തിലെ വാഹനവും കറുത്ത അംബസിഡറായിരുന്നു. 

ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍.  1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം.  ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം.

1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800 ന്‍റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു.

 

LANDMASTER. #L !

A post shared by Prithviraj Sukumaran (@therealprithvi) on Jul 20, 2018 at 5:53am PDT


 

click me!