മോഹവിലയില്‍ ടാറ്റ നെക്സോണ്‍ XMA

By Web DeskFirst Published Jul 20, 2018, 11:45 PM IST
Highlights
  • മോഹവിലയില്‍ ടാറ്റ നെക്സോണ്‍ XMA

ടാറ്റാ നെക്സോണിന്റെ ഓട്ടോമാറ്റിക് പതിപ്പ് നെക്സോണ്‍ XMA കേരള വിപണിയിലെത്തി.  ഹാലജന്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ടെയില്‍ ലൈറ്റ്‌സ്, വീല്‍ കാപ്പോടുകൂടിയ സ്റ്റീല്‍ വീല്‍, ത്രീ ടോണ്‍ ഇന്റീരിയര്‍, നാല് സ്പീക്കര്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടുകൂടിയ ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് XMAഓട്ടോമാറ്റിക്കിന്റെ പ്രധാന സവിശേഷതകള്‍. പെട്രോള്‍ പതിപ്പിന് 7.68 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.77 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.

2017 സെപ്തംബറിലാണ്  ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി നെക്‌സോണ്‍ വിപണിയിലെത്തിയത്.  1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 

click me!