
തിരുവനന്തപുരം: പൊലീസ് ജീപ്പ് വഴി മാറി ഓടി. പൊലീസിന്‍റെ ഡ്രില്‍നിലവാര പരിശോധന നടത്താന്‍ തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജില്‍ നിന്നും ആലപ്പുഴയിലേക്കു പോയ ജീപ്പാണ് വഴി മാറി ഓടി പണിവാങ്ങിച്ചു കൂട്ടിയത്.
ഈ മാസം ആദ്യമാണ് സംഭവം. ആലപ്പുഴ ഏ ആര്‍ ക്യാമ്പില്‍ ജൂലൈ 2ന് നടക്കുന്ന പരിശോധനയക്കായി ഒന്നാം തീയ്യതി തന്നെ പോയ ജീപ്പാണ് കഥാനായകന്‍. 1ന് ഉച്ചയ്ക്ക 2.30ന് എം സി റോഡില്‍ നെടുമുടിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ ജീപ്പ് കേടായിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ റിക്കവിറി വാന്‍ ഉപയോഗിച്ച് വാഹനം കെട്ടിവലിച്ചു മാറ്റുകയായിരുന്നു.
ആലപ്പുഴയില്‍ 2ന് നടക്കുന്ന പരിശോധനയക്കായി ഒന്നാം തീയതി രാവിലെ വാഹനം പോയതാണ് സംശയത്തിനിടയാക്കുന്നത്. മാത്രമല്ല സാധാരണയായി ആലപ്പുഴയ്ക്ക് പോകുന്ന വഴി ഒഴിവാക്കി വാഹനം ചങ്ങനാശേരി വഴി നെടുമുടിയിലെത്തിയതും ദുരൂഹമാണ്. എന്തായാലും ജീപ്പിലുണ്ടായിരുന്ന പൊലീസ് ട്രെയിംനിംഗ് ടീം അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.