രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാം; കാരണം

Web Desk |  
Published : Jul 20, 2018, 06:08 PM ISTUpdated : Oct 02, 2018, 04:25 AM IST
രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാം; കാരണം

Synopsis

രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാം

ഇന്ധനവില കൂടിയും കുറഞ്ഞുമിരിക്കുന്ന കാലമാണ്. കുറയുന്നതിനെക്കാള്‍ വേഗവും കരുത്തും വിലവര്‍ദ്ധനക്കാണെന്നത് പരസ്യമായ രഹസ്യം. പറഞ്ഞുവരുന്നത് വിലവര്‍ദ്ധനയെപ്പറ്റിയല്ല. ഓരോ തുള്ളി എണ്ണയും അമൂല്യമാകുന്ന കാലത്തെപ്പറ്റിയാണ്.

അതിരാവിലെ വാഹനങ്ങളിൽ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാമെന്ന് കേട്ടിട്ടുണ്ടോ? പഴഞ്ചന്‍ ആശയമെന്ന് പരിഹസിച്ച് തള്ളാന്‍ വരട്ടെ. സംഗതി സത്യമാണ്. കാരണം എന്തെന്നല്ലേ? അതാണ് താഴെ പറയുന്നത്.

1. അതിരാവിലെ അന്തരീക്ഷ താപനില കുറവാണ്. ഇന്ധനത്തിന്റെ ഡെൻസിറ്റി അഥവാ സാന്ദ്രത താരതമ്യേന കൂടുതലും

2.  അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് ഉച്ചസമയത്തും മറ്റും, ഇന്ധനത്തിന്റെ ഡെൻസിറ്റി കുറയുന്നു

3. ചൂടിൽ ഇന്ധനത്തിന്റെ തൻമാത്രകൾ വികസിക്കുന്നു. തൻമൂലം ലഭിക്കുന്ന ഇന്ധനത്തിന്റെ തോത് ഒരൽപം കുറയുന്നു.

പലപ്പോഴും ഈ ഏറ്റക്കുറച്ചിലുകൾ നിസ്സാരമായിരിക്കും. പക്ഷേ സ്ഥിരമായി വലിയ തോതിൽ ഇന്ധനം ഫുൾ ടാങ്കിൽ നിറയ്ക്കുന്ന സാഹചര്യങ്ങളിലും മറ്റും ഇക്കാര്യം തീര്‍ച്ചയായും കണക്കിലെടുക്കണം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

2025-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ അഞ്ച് മികച്ച മഹീന്ദ്ര എസ്‌യുവികൾ
ടൊയോട്ട വിൽപ്പനയിൽ ഇടിവ്, കാരണം ഇതാണ്