വരുന്നൂ, അടിപൊളി രൂപത്തില്‍ 'ഹോണ്ട മങ്കി'

By Web DeskFirst Published Apr 25, 2018, 6:24 PM IST
Highlights
  • വരുന്നൂ, പുത്തന്‍ ഹോണ്ട മങ്കി

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വിചിത്രമായ പേരും രൂപവുമുള്ള മങ്കി 125 വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷമാണു താൽക്കാലികമായി ഉല്‍പ്പാദനം നിർത്തിയ ബൈക്ക് ഉടന്‍ പുറത്തിറങ്ങിയേക്കും.

തലകീഴായി ഘടിപ്പിച്ച ഫോർക്ക്, 12 ഇഞ്ച് ടയർ, ഡിസ്ക് ബ്രേക്കുകള്‍, ആന്റി ലോക്ക് ബ്രേക്ക് തുടങ്ങിയവയാണ് മങ്കിയുടെ പ്രത്യേകതകള്‍. എം എസ് എക്സ് 125’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയെത്തുന്ന മങ്കിക്ക് ഗ്രോമിലെ 125 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എയർ കൂൾഡ് എൻജിൻ തന്നെയാവും കരുത്തേകുക. 7,000 ആർ പി എമ്മിൽ 9.3 ബി എച്ച് പി കരുത്തും 5,250 ആർ പി എമ്മിൽ 11 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.

പൂർണമായും എൽ ഇ ഡി ലൈറ്റുകളുള്ള ബൈക്കിൽ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോളുമുണ്ട്. ബനാന യെലോ, പേൾ നെബുല റെഡ്, പേൾ ഷൈനിങ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ബൈക്കിന്‍റെ വരവ്.

107 കിലോഗ്രാമാണ് ഭാരം. 5.6 ലീറ്ററാണ് ഇന്ധനസംഭരണ ശേഷി. 67.1 കിലോമീറ്ററാണു ബൈക്കിന് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ജപ്പാനിൽ 3,99,600 യെൻ (ഏകദേശം 2.45 ലക്ഷം രൂപ) ആണ് ഈ ബൈക്കിന്‍റെ വില.

 

 

click me!