വരുന്നൂ ന്യൂജന്‍ ആള്‍ട്ടോ

Published : Aug 01, 2017, 05:49 PM ISTUpdated : Oct 04, 2018, 06:50 PM IST
വരുന്നൂ ന്യൂജന്‍ ആള്‍ട്ടോ

Synopsis

ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനവിപ്ലവത്തിന് വഴി തുറന്ന ചെറുകാറാണ് മാരുതി അള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്‍.

ഈ അള്‍ട്ടോയെ പൂര്‍ണമായും അഴിച്ചു പണിയാനൊരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്‍ട്രി ലെവനല്‍ കാര്‍ ശ്രേണിയല്‍ റിനോ ക്വിഡിന്‍റ കുതിപ്പ് തടയാനാണ് മാരുതിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പുതിയ അള്‍ട്ടോയെ മാരുതി അവതരിപ്പിക്കുന്നത്.

800 സി സിയുടെ 1.0 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തു പകരുന്നതെന്നും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാവും വാഹനത്തിനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടച്ച് സ്‍ക്രീന്‍ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടെ പൂര്‍ണമായും ന്യൂജന്‍ ലുക്കിലാവും പുതിയ അള്‍ട്ടോ നിരത്തിലെത്തുക.

നടക്കാനിരിക്കുന്ന ഡല്‍ഹി എക്സ്പോയില്‍ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില 2.65 ലക്ഷം രൂപ മുതല്‍ 4.6 ലക്ഷം വരെയാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ ക്രെറ്റയുടെ രഹസ്യങ്ങൾ: എന്തെല്ലാം പുതിയ മാറ്റങ്ങൾ?
ഏഴ് സീറ്റർ ഫാമിലി കാർ വാങ്ങാൻ പ്ലാനുണ്ടോ? ജസ്റ്റ് വെയിറ്റ്, ഈ മൂന്ന് കാറുകൾ ഉടനെത്തും