
കനത്ത മഴയെ തുടര്‍ന്ന് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയില്‍ രൂപപ്പെട്ട 50 അടി താഴ്‌ചയുള്ള ഗര്‍ത്തത്തിലേക്ക് എസ്.യു.വി. മറിഞ്ഞു. പുതുതായി വാങ്ങിക്കൊണ്ടു പോകുകയായിരുന്ന എസ്‍യുവിക്കാണ് ഈ ദുര്യോഗം.
വാജിദ്‌പൂരിലെ ദൗക്കിക്ക് സമീപമുള്ള റോഡിലാണ് അപകടം. കനത്ത മഴയെ തുടര്‍ന്നാണ് എക്‌സ്‌പ്രസ് വേയുടെ സമീപത്തുള്ള സര്‍വ്വീസ് റോഡില്‍ അഗാധ ഗര്‍ത്തം രൂപപ്പെട്ടത്. മുംബൈയില്‍നിന്നു പുതുതായി വാങ്ങിയ വാഹനത്തില്‍ കനൗജിലേക്ക് യാത്ര ചെയ്യുന്നവരായായിരുന്നു അപകടത്തില്‍പ്പെട്ടത്. റോഡില്‍ പൊടുന്നനെ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് മറിഞ്ഞ കാര്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് വാഹനത്തിലുള്ള നാല് യാത്രക്കാരെയും രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് നിസാര പരുക്കുകളേയുള്ളൂ. എന്നാല്‍ വാഹനത്തിന് സാരമായ കേടുപാടുകല്‍ സംഭവിച്ചു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയെങ്കിലും വടം പൊട്ടി വാഹനം വീണ്ടും ഗര്‍ത്തത്തിലേക്ക് വീണിരുന്നു.