കുഴിയില്‍ വീണ സ്കോര്‍പ്പിയോയെയും ഇന്നോവയേയും രക്ഷിച്ചത് ടാറ്റ ഹെക്സ!

By Web DeskFirst Published Jul 20, 2018, 3:11 PM IST
Highlights
  • കുഴിയില്‍ വീണ സ്കോര്‍പ്പിയോയെയും ഇന്നോവയേയും രക്ഷിക്കുന്ന ടാറ്റ ഹെക്സ
  • വീഡിയോ വൈറല്‍

വിമാനത്തെ കെട്ടിവലിക്കുന്ന വലിക്കുന്ന ടാറ്റ ഹെക്സയുടെ ദൃശ്യങ്ങള്‍ വാഹനപ്രേമികള്‍ മറന്നുകാണില്ല. ഇപ്പോഴിതാ കുഴിയില്‍ വീണ ഇന്നോവ ക്രിസ്റ്റയ്ക്കും മഹീന്ദ്ര സ്കോര്‍പ്പിയോയ്ക്കും രക്ഷകനായിരിക്കുകയാണ് ഹെക്സ.

ലഡാക്കിലാണ് ഹെക്സയുടെ  രക്ഷാപ്രവര്‍ത്തനം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ 14,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാന്‍ഗോങ് തടാകതീരത്താണ് സംഭവം. തടാകം കാണാന്‍ സ്‌കോര്‍പിയോയിലും ഇന്നോവയിലുമായി എത്തിയ വിനോദ സഞ്ചാരികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തടാകതീരത്തേക്ക് വാഹനം കൊണ്ടുപോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് തടാകതീരത്തേക്ക് ഇറങ്ങിയ  സ്‌കോര്‍പിയോ നനഞ്ഞ മണലില്‍ താണുപോയി. ഇന്നോവയാണെങ്കില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലാണഅ കുടുങ്ങിയത്. ഒടുവില്‍ സ്ഥലത്തെത്തിയ ടാറ്റ ഹെക്സ ഇരു വാഹനങ്ങളെയും വലിച്ചു കയറ്റുകയായിരുന്നു. സ്‌കോര്‍പിയോയെ ഹെക്‌സ അനായാസം വലിച്ചു പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ഇതൊക്കെ ടാറ്റയുടം പ്രമോഷണല്‍ പരസ്യങ്ങളുടെ ഭാഗമാണെന്നും ആരോപണമുണ്ട്.

ടാറ്റയുടെ പ്രിമിയം ക്രോസോവറായ  ഹെക്സ കഴിഞ്ഞ വര്‍ഷമാണ് നിരത്തിലെത്തിയത്. ദൃഢതയേറിയ ഹൈഡ്രോഫോം ലാഡര്‍ ഫ്രെയിം ഷാസിയിലാണ് എത്തുന്നത്. 2.2 ലിറ്റര്‍ VARICOR 400 ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 154 bhp കരുത്തും 400 Nm torque ഈ എഞ്ചിന്‍ സൃഷ്ടിക്കും.

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകളും ഹെക്‌സയിലുണ്ട്. 148 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് രണ്ടു വീല്‍ ഡ്രൈവ്.

click me!