യാത്രക്കാര്‍ക്കായി ഒരു കിടിലന്‍ പദ്ധതിയുമായി ഒല!

Web Desk |  
Published : Apr 08, 2018, 04:34 PM ISTUpdated : Jun 08, 2018, 05:48 PM IST
യാത്രക്കാര്‍ക്കായി ഒരു കിടിലന്‍ പദ്ധതിയുമായി ഒല!

Synopsis

യാത്രക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല

ദില്ലി: യാത്രക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല തയ്യാറെടുക്കുന്നു. ആകോ ജനറല്‍, ഐ.സി.ഐ.സി.ഐ എന്നീ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി.

അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിക്ക് നഗരത്തിനകത്തുള്ള യാത്രകളില്‍ ഒരു രൂപയാണ് പ്രീമിയം ഈടാക്കുന്നത്. വാഹനങ്ങള്‍ വാടകയ്ക്ക് വിളിക്കുന്ന ഒല റെന്റലിന് 10 രൂപയും ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ഒല ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസുകള്‍ക്ക് 15 രൂപയുമാണ് പ്രീമിയം.

യാത്രയ്ക്കിടയില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ലഗേജുകള്‍ നഷ്ടപ്പെടല്‍, വിമാനയാത്ര മുടങ്ങല്‍, അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചിലവുകള്‍, ആംബുലന്‍സ്, ഗതാഗത ചിലവുകള്‍ തുടങ്ങിയയ്ക്കായിരിക്കും ഇന്‍ഷുറന്‍സ് തുക ലഭ്യമാകുന്നത്

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ ബൈക്ക് വിപണി: 2026-ലെ രാജാക്കന്മാർ ആര്?
പഞ്ച് ഇവിയും വിൻഡ്‌സർ ഇവിയും തമ്മിൽ: ഇലക്ട്രിക് പോരാട്ടത്തിൽ ജയം ആർക്ക്?