
വ്യത്യസ്ത പഴക്കമുള്ള വാഹനങ്ങൾക്കു ബാധകമായ മലിനീകരണ നിയന്ത്രണ നിലവാരം നിർണയിക്കാനാണ് നീക്കം. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്ന് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ 2015 സെപ്റ്റംബറിൽ നടത്തിയ കുറ്റസമ്മതമാണ് എ ആർ ഐ എയെ ഓൺ റോഡ് പരിശോധന നടപ്പാക്കാൻ പ്രേരിപ്പിച്ചത്. ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം നടപ്പാവുന്നതോടെ ഇന്ത്യയിലും വാഹനങ്ങൾക്ക് ഓൺ റോഡ് എമിഷൻ പരിശോധന നിർബന്ധമാക്കാനാണ് നീക്കങ്ങള്‍.
ഇന്ത്യൻ നിരത്തിലുള്ള ഡീസൽ വാഹനങ്ങളിൽ അടുത്ത ആറു മാസത്തിനകം എ ആർ എ ഐ മലിനീകരണ നിയന്ത്രണ പരിശോധന നടത്തുമെന്ന് ഡിസംബറിൽ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഡീസൽഗേറ്റ് വിവാദത്തെ തുടർന്നായിരുന്നു ഈ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ യഥാർഥ ഡ്രൈവിങ് സാഹചര്യങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധനയും നിയമവ്യവസ്ഥയുടെ ഭാഗമാക്കണമെന്നു എ ആർ എ ഐമന്ത്രാലയത്തോട് അഭ്യർഥിക്കുകയായിരുന്നു.
അതിനാൽ ഓരോ വാഹനത്തിനുമുള്ള നിലവാരം നിർണയിക്കുന്നതിനു പകരം ഭാരത് സ്റ്റേജ് ആറ് നിലവാരത്തിനൊപ്പം നടപ്പാക്കാവുന്ന സമഗ്ര പരിശോധനാക്രമം വികസിപ്പിക്കാനാണ് എ ആർ എ ഐയുടെ ശ്രമങ്ങള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.