ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ വിമാനം പറന്നിറങ്ങി!

By Web TeamFirst Published Sep 22, 2018, 5:42 PM IST
Highlights

നിങ്ങള്‍ ഒരു കാറില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ അതിനു മുകളിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങുന്നതിനെപ്പറ്റി ഒരു നിമിഷമൊന്ന് ചിന്തിച്ചു നോക്കൂ. പേടി തോന്നുന്നില്ലേ? എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. 

നിങ്ങള്‍ ഒരു കാറില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ അതിനു മുകളിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങുന്നതിനെപ്പറ്റി ഒരു നിമിഷമൊന്ന് ചിന്തിച്ചു നോക്കൂ. പേടി തോന്നുന്നില്ലേ? എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. അങ്ങ് അമേരിക്കയിലാണെന്ന് മാത്രം. എന്നാല്‍ ഞെട്ടാറായിട്ടില്ല കേട്ടോ. ഇനി പറയുന്നത് കേട്ടാലാണ് ശരിക്കും ഞെട്ടുക. കാറിന് മുകളില്‍ അങ്ങനൊരു വിമാനം ഇറങ്ങിയാല്‍ കാര്‍ തവിടുപൊടിയാകുമെന്നാവും നിങ്ങള്‍ വിചാരിക്കുന്നത്. എന്നാല്‍ ആ കാറിന് വലിയ കേടൊന്നും പറ്റിയില്ല. ഒരു കാര്യം കൂടി പറഞ്ഞാലേ ഞെട്ടല്‍ പൂര്‍ണമാകൂ. ആ കാറിനുള്ളില്‍ സഞ്ചരിച്ചിരുന്നത് ഒരു മലയാളിയും കുടുംബവുമായിരുന്നു.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ മലയാളി ഒനീല്‍ കുറുപ്പാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അപകടശേഷം കാറിന്റെ ചിത്രം ഉൾപ്പെടെ ഒനീൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്. യുഎസിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറു വിമാനമാണ് കഥയിലെ വില്ലന്‍. എഞ്ചിന്‍ തകരാറിലായതിനെത്തുടർന്ന് ടെക്സാസിൽ എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴാണ് അപകടം. വിമാനം റോഡിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പവര്‍ ലൈനില്‍ ഉടക്കി വിമാനം റോഡിലൂടെ ഓടിക്കൊണ്ടിരുന്ന നിരവധി കാറുകളുടെ മുകളിലേക്ക് വീണു.

ഒനീലും മകനും സഞ്ചരിച്ചിരുന്ന കാറിനെയും വിമാനം ഇടിച്ചു തെറിപ്പിച്ചു. എന്നാല്‍ കാറിന് നേരിയ കേടുപാട് സംഭവിച്ചെങ്കിലും കുറുപ്പിനും മകനും ഒരു പോറല്‍പോലുമേറ്റില്ല. 

ഈശ്വരനും കാറും ചേര്‍ന്ന് എന്റെ ജീവന്‍ രക്ഷിച്ചെന്നാണ് സംഭവത്തിന് ശേഷം കുറുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കേറ്റു. 

വിമാനെ കെട്ടിവലിച്ചും റോൾഓവർ‌ ടെസ്റ്റിൽ കരുത്തു കാട്ടിയും നേരത്തെ കരുത്തു തെളിയിച്ച എസ്‍യുവിയാണ് ടെസ്‍ല. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മോഡൽ എക്സ് നാല്, അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. 79,500 ഡോളർ(ഏകദേശം 50.62 ലക്ഷം രൂപ) ആണ് വാഹനത്തിന്‍റെ അടിസ്ഥാന വകഭേദത്തിന്റെ വില . സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുണ്ട് ടെസ്‌ലയുടെ മോഡല്‍ എക്‌സ്.

click me!