ദക്ഷിണേന്ത്യയിലെ ആദ്യ വൈദ്യുത വാഹന എക്‌സ്‌പോ നാളെമുതല്‍

By Web TeamFirst Published Sep 20, 2018, 2:29 PM IST
Highlights

രാജ്യത്തെ മുഴുവന്‍ നിരത്തുകളിലും വൈദ്യുത വാഹനങ്ങളാക്കുക എന്ന ശ്രമത്തിലൂന്നി മുന്നോട്ടു പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് വാഹനമേളയായ ഇവി എക്‌സ്‌പോ വെള്ളിയാഴ്ച (സെപ്‍തംബര്‍ 21) ബെംഗളൂരുവില്‍ ആരംഭിക്കും. ണ് നൂറ് കണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരക്കുക. 

ചന്ദ്രഗുപ്ത മയൂര ഗ്രൗണ്ടില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന ഇവി എക്‌സ്‌പോയില്‍ ടൊയോട്ട, വോള്‍വോ, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ നിര്‍മ്മാതാക്കള്‍ പങ്കെടുക്കും. ഇ-റിക്ഷ, ഇ-കാര്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും എക്‌സ്‌പോയില്‍ എത്തും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, നൂതനമായ ലിഥിയം ബാറ്ററികള്‍, ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിച്ചേക്കും. മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ വലിയ പിന്തുണയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്നത്.  കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പാര്‍ലമെന്റ് അഫേഴ്‌സ് മന്ത്രി അനന്ദ് കുമാര്‍ തുടങ്ങിയ കേന്ദ്ര മന്ത്രിമാര്‍ ഇവി എക്‌സ്‌പോയില്‍ പങ്കെടുക്കും. 
 
click me!