ട്രെയിൻ യാത്രാനിരക്കുകള്‍ കൂട്ടാന്‍ നീക്കം

By Web TeamFirst Published Aug 13, 2018, 10:32 PM IST
Highlights
  • ട്രെയിൻ യാത്രാ നിരക്കുകള്‍ പരിഷ്‍കരിക്കണമെന്ന് റെയിൽവേ കൺവൻഷൻ കമ്മിറ്റി

ദില്ലി: ട്രെയിൻ യാത്രാ നിരക്കുകള്‍ പരിഷ്‍കരിക്കണമെന്ന് നിർദേശം. റെയിൽവേ കൺവൻഷൻ കമ്മിറ്റി പർലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിരക്കുകള്‍ കാലാനുസൃതമായി പരിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജു ജനതാദൾ എംപി ഭർതുഹരി മെഹ്താബ് അധ്യക്ഷനായ സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്. 

നിലവിൽ  ഒരു വർഷം പെൻഷൻ വിതരണത്തിനു മാത്രം 50,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  യാത്രാ ചെലവുകളിൽ 35,000 കോടിയുടെ നഷ്ടവുമാണു റെയിൽവേയ്ക്കുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വരുമാനത്തിൽ കാര്യമായ വർധനയില്ലാത്തതു കണക്കിലെടുത്തു നഷ്ടം നികത്തുന്നതിനു യാത്രാ നിരക്കുകള്‍ പരിഷ്‍കരിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. ഫ്ലെക്സി ചാർജ് സമ്പ്രദായം നടപ്പാക്കിയതിലൂടെ റെയിൽവേയ്ക്കുണ്ടായ ഗുണങ്ങൾ വിലയിരുത്തണമെന്നും റിപ്പോർട്ടില്‍ നിർദേശമുണ്ട്.

 

click me!