ജീപ്പ് കോംപസ് സ്വന്തമാക്കി യുവനടി

By Web DeskFirst Published May 31, 2018, 5:10 PM IST
Highlights
  • ജീപ്പ് കോംപസ് സ്വന്തമാക്കി യുവനടി

നടി പ്രയാഗ മാര്‍ട്ടിന്‍റെ വാഹനപ്രേമം സിനിമാ ലോകത്തും വാഹനലോകത്തുമെല്ലാം ഒരുപോലെ ചര്‍ച്ചാ വിഷയമാണ്. എസ്‍യുവികളും ബുള്ളറ്റുകളുമൊക്കെ ഇഷ്‍പ്പെടുന്ന പ്രയാഗ ഒരു ജീപ്പ് കോംപസ് സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. രാജ്യത്തെ നിരത്തുകളിലേക്ക് വിപ്ലവം സൃഷ്‍ടിച്ചു കൊണ്ടു കടന്നു വന്ന ഐക്കണിക്ക് മോഡല്‍ നടി സ്വന്തമാക്കിയ വിവരം ജീപ്പ് ഡീലര്‍മാര്‍ തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.

അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.  ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. നടന്‍ ശ്രീനിവാസനും ഉണ്ണി മുകുന്ദനും ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപസിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.

ഫോര്‍ഡ് എന്‍ഡവര്‍, റെനോ ഡസ്റ്റര്‍, മാരുതി സെലേറിയോ തുടങ്ങിയ വാഹനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രായഗയുടെ ഗാരേജ്.  കട്ടം പോട്ട സട്ടൈ എന്ന തമിഴ് ചിത്രത്തിൽ പ്രയാഗ 120 km/hr വേഗത്തിൽ ബുള്ളറ്റോടിച്ചത് വാര്‍ത്തയായിരുന്നു. പിശാച് എന്ന ഹൊറർ ചിത്രത്തിലും പ്രയാഗ ബുള്ളറ്റ് ഓടിച്ചിരുന്നു.

click me!