
100 സിസി ഡിസ്‌കവര്‍ ബജാജിന്റെ ഏറ്റവും വലിയ അബദ്ധമെന്ന് തുറന്നു പറഞ്ഞ് കമ്പനി മേധാവി രാജീവ് ബജാജ്. 125 സിസിയില്‍ പുറത്തിറക്കിയ ഡിസ്‌കവര്‍ വന്‍ വിജയമായിരുന്നു. ഈ കുതിപ്പ് തുടരാനായാണ് 100 സിസി ഡിസ്‌കവര്‍ പുറത്തിറക്കിയത്. എന്നാല്‍ ഈ തീരുമാനം വന്‍ തിരിച്ചടിയാണ് കമ്പനിക്ക് ഉണ്ടാക്കിയതെന്നാണ് രാജീവ് ബജാജിന്റെ തുറന്നുപറച്ചില്‍.
100 സിസി ഡിസ്‍കവറിന് ബൈക്ക് വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല മുമ്പുണ്ടായിരുന്ന സ്ഥാനത്തു നിന്നും പിന്നോക്കം പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 100 ഡിസ്‌കവറിന്റെ വരവോടെ വില്‍പ്പനയില്‍ ബജാജ് രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടന്നും റിപ്പോര്‍ട്ടുണ്ട്. 150CC, 135CC, 125 CC,100CC തുടങ്ങി നാല് മോഡലുകള്‍ ഡിസ്‌കവറിന്റെ പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
അതേസമയം കെടിഎമ്മുമായുള്ള ബജാജിന്റെ സഹകരണം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും രാജീവ് ബജാജ് പറഞ്ഞു.കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.