ഈ വാഹന രാജാക്കന്‍മാരെ ഇനി പെണ്‍കരുത്ത് നയിക്കും

By Web TeamFirst Published Nov 10, 2018, 9:11 AM IST
Highlights

ആഡംബര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ പുതിയ ചെയര്‍മാനായി റോബിന്‍ ഡെനോം നിയമിതയായി. ടെസ്‌ലയുടെ സ്ഥാപകനായ എലോണ്‍ മസ്‌ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിവാദങ്ങളെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് നിയമനം.
 

സാന്‍ഫ്രാന്‍സിസ്‌കോ: ആഡംബര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ പുതിയ ചെയര്‍മാനായി റോബിന്‍ ഡെനോം നിയമിതയായി. ടെസ്‌ലയുടെ സ്ഥാപകനായ എലോണ്‍ മസ്‌ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിവാദങ്ങളെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് നിയമനം.

ഓസ്ട്രേലിയന്‍ കമ്പനിയായ ടെല്‍സ്ട്രയുടെ സി. എഫ്.ഒ. ആയി പ്രവര്‍ത്തിച്ചുവരികയായിരുന്ന റോബിന്‍ 2014 മുതല്‍ ടെസ്‍ലയുടെ ഡയറക്ടര്‍ ബോഡ് അംഗമായിരുന്നു. ആറു മാസത്തെ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കും വരെ അവര്‍ ടെല്‍സ്ട്രയില്‍ തുടരും. ജുനീപ്പര്‍ നെറ്റ് വര്‍ക്‌സ്, സണ്‍ മൈക്രോ സിസ്റ്റംസ്, ടൊയോട്ട എന്നിവിടങ്ങളിലും റോബിന്‍ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.
 
ടെസ്‌ലയിലെ പൊതു നിക്ഷേപകരുടെ ഓഹരി വാങ്ങിക്കൂട്ടി പ്രൈവറ്റ് കമ്പനിയാക്കുന്നതിന് ഫണ്ടിങ് ലഭിച്ചു എന്ന തരത്തില്‍ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇത് നിക്ഷേപകരെ കബളിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹത്തോട് ഓഹരി വിപണി റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. മൂന്നു വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കണമെന്നായിരുന്നു നിര്‍ദേശം. 
 

click me!