മുഖംമിനുക്കിയ സ്കോഡ റാപ്പിഡ് ഇന്ത്യന്‍ നിരത്തിലിറങ്ങി

Published : Nov 09, 2016, 06:38 AM ISTUpdated : Oct 04, 2018, 11:45 PM IST
മുഖംമിനുക്കിയ സ്കോഡ റാപ്പിഡ് ഇന്ത്യന്‍ നിരത്തിലിറങ്ങി

Synopsis

2011ൽ റാപ്പിഡ് പുറത്തിറക്കിയശേഷം ഏറ്റവും മെച്ചപ്പെട്ട മാറ്റം വരുത്തിയാണ് ഇപ്പോൾ ഫേസ്ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ എന്നിവയാണ് ഫേസ്ലിഫ്റ്റിന് കരുത്തേകുന്നത്. 103 ബിഎച്ച്പിയും 153 എൻഎം ടോർക്കുമാണ് റാപ്പിഡിലുള്ള പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്. മാനുവൽ ഗിയർബോക്സുള്ള പെട്രോൾ എൻജിൻ 15.41 കിലോമീറ്ററും ഓട്ടോമാറ്റിക് എൻജിൻ 14.84 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും എൽ.ഇ.ഡി ടെയിൽ ലാമ്പും പുതിയ വാഹനത്തി​ന്‍റെ പ്രത്യേകതകളാണ്. കൂടാതെ ക്രോമിയം ഫിനിഷിങ്ങിലുള്ള പുതിയ അലോയ്​ വീലുകളും ഡാഷ്​ ബോർഡും വാഹനത്തിന്​ പ്രീമിയം ലുക്ക്​ നൽകുന്നു. ഇന്‍റീരിയറിലും പ്രകടമായ മാറ്റങ്ങളുണ്ട്​. പുതിയ വലിയ ടച്ച്​ സ്​ക്രീനുള്ള ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, ബ്ലുടൂത്ത്​, റിവേഴസ്​ കാമറ എന്നിവയാണ്​ ഇന്‍റീരിയറിലെ പ്രധാന മാറ്റങ്ങൾ.

ബ്രില്ല്യന്റ് സിൽവർ, കാൻഡി വൈറ്റ്, കാപ്പിച്ചിനോ ബീജ്, കാർബൺ സ്റ്റീൽ, സിൽക്ക് ബ്ലൂ, ഫ്ലാഷ് റെഡ്  എന്നീ ആറ് വ്യത്യസ്ത നിറങ്ങളില്‍ പുത്തൻ റാപ്പിഡ് ലഭ്യമാകും.

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്