'ബ്രേക്ക്' പോയ കപ്പല്‍ തുറമുഖം തകര്‍ത്തു; വീഡിയോ വൈറല്‍

Web Desk |  
Published : Apr 19, 2018, 11:45 AM ISTUpdated : Jun 08, 2018, 05:45 PM IST
'ബ്രേക്ക്' പോയ കപ്പല്‍ തുറമുഖം തകര്‍ത്തു; വീഡിയോ വൈറല്‍

Synopsis

'ബ്രേക്ക്' പോയ കപ്പല്‍ തുറമുഖം തകര്‍ത്തു വീഡിയോ വൈറല്‍

തീരത്തേക്ക് അടുക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കൂറ്റന്‍ കപ്പല്‍ തുറമുഖത്തേക്ക് ഇടിച്ചു കയറി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം ഹോണ്ടുറാസിലാണ് സംഭവം.

2500 യാത്രക്കാരുമായി എത്തിയ  എഎസ്‌സി അർമോണിയ എന്ന ക്രൂയിസ്  വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കരീബിയൻ ഐലന്റുകളിൽ ഉല്ലാസയാത്ര നടത്തുകയായിരുന്നു കപ്പല്‍. സാങ്കേതിക കാരണങ്ങളാലാണ് കപ്പൽ നിർത്താൻ കഴിയാതിരുന്നതെന്നും കപ്പലിന് കാര്യമായ കേടുപാടുകളില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുറമുഖത്തിന്റെ അടുത്തുള്ള റെസ്റ്റോറന്റിലെ ആളുകളാണ് മൊബൈലിൽ വിഡിയോ പകർത്തിയത്. തുറമുഖത്തിന്‍റെ ചെറിയൊരു ഭാഗം ഇടിച്ചു തകർത്ത് കപ്പല്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

177 അടി ഉയരവും 825 അടി നീളവുമുള്ള കപ്പലിന് ഒമ്പതു നിലകളുമുണ്ട്. ഏകദേശം മൂവായിരത്തിലധികം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പലിന്‍റെ ഭാരം 65000 ടണ്ണാണ്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?