കാറിന്‍റെ ഡിക്കി തുറന്നപ്പോള്‍ ഉഗ്രന്‍ പാമ്പ്; പിന്നെ സംഭവിച്ചത്!

Published : Oct 05, 2018, 09:35 AM IST
കാറിന്‍റെ ഡിക്കി തുറന്നപ്പോള്‍ ഉഗ്രന്‍ പാമ്പ്; പിന്നെ സംഭവിച്ചത്!

Synopsis

റോഡിനരികിൽ പാർക്കുചെയ്തിരുന്ന കാറിന്റെ  ഡിക്കിയിൽ കുടുങ്ങിയ 4 അടി നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വി‍‍ഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നു. 

റോഡിനരികിൽ പാർക്കുചെയ്തിരുന്ന കാറിന്റെ  ഡിക്കിയിൽ കുടുങ്ങിയ 4 അടി നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വി‍‍ഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നു. ഡിക്കിയിലെ സ്പെയർ ടയറിന് കീഴിലായിട്ടായിരുന്നു പാമ്പിരുന്നത്. പാമ്പുപിടുത്തക്കാരുടെ സഹായത്തോടെയാണ് ഒടുവില്‍ പാമ്പിനെ പുറത്തെടുത്തത്. 

വാഹനത്തിന്റെ എൻജിന്റെ ചൂട് തന്നെയാകും പാമ്പുകളെ ആകർഷിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചെറിയ എലികൾ ചിലപ്പോഴൊക്കെ വാഹനത്തിന്റ എൻജിൻ ബേയിൽ കയറാറുണ്ട് അവയെ പിന്തുടർന്നും ചിലപ്പോൾ പാമ്പു വന്നേക്കാം. 

അതിനാല്‍ കാർ നിർത്തിയിടുമ്പോൾ വിൻഡോ ഗ്ലാസുകൾ ഉയർത്തിയിട്ടുണ്ടെന്നും ഡോർ ലോക്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പു വരുത്തുക. പുല്ലുകൾ നിറഞ്ഞ പ്രദേശത്തിനു സമീപത്ത് കാർ നിർത്തിയിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കാറുകളുടെ ബോണറ്റ് ഇടയ്ക്കിടെ തുറന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പാർക്ക് ചെയ്തിട്ട് പോകുമ്പോൾ വാഹനത്തിന്റെ ഡോറുകളും വിൻഡോകളും അടയ്ക്കാൻ ശ്രദ്ധിക്കുക. അഥവാ വാഹനത്തിനുള്ളിൽ പാമ്പുണ്ടെന്ന് തോന്നുകയാണെങ്കിൽ സർവീസ് സെന്ററുകളെയൊ വനപാലകരേയൊ സമീപിക്കാം. ടൂവീലറുകൾ നന്നായി പരിശോധിച്ച് യാത്ര ആരംഭിക്കുന്നതാണ് നല്ലത്.

എൻജിൻ കംപാർട്ട്മെന്‍റ് വിട്ടു പാമ്പുകൾ കാറുകളിലെ മറ്റിടങ്ങളിലേക്ക് അധികം സഞ്ചരിക്കാറില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അപൂർവ്വമാണെങ്കിലും ഡിക്കികളിലും പാമ്പുകളെ കണ്ടു വരാറുണ്ട്. എന്നാല്‍ യാത്രക്കാർ ഇരിക്കുന്ന ഭാഗങ്ങളിലേക്ക് എത്തിനോക്കുന്നതു പോലും പാമ്പുകൾക്ക് ഇഷ്ടമല്ലെന്നാണ് പാമ്പുപിടുത്തക്കാരുടെ ഭാഷ്യം. അതുകൊണ്ടു തന്നെ ഒരു പരിധി വരെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നു ചുരുക്കം.

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ