
എട്ട് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ വിമാനം ചൈന നിര്‍മ്മിച്ചെടുത്തത്.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുപൊങ്ങാനുമുള്ള കഴിവ്
ബോയിംഗ് വിമാനത്തോളം വലിപ്പമുണ്ട് ഈ വിമാനത്തിന്
നാല് ടര്‍ബോപ്രോപ്പ് എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്. 127 അടി നീളമുള്ളതാണ് ഈ വിമാനത്തിന്റെ ചിറകുകള്‍.
4500 കി.മീ ദൂര വരെയോ 12 മണിക്കൂറോ തുടര്‍ച്ചയായി സഞ്ചരിക്കും. അന്‍പത് പേരെ വരെ വഹിക്കും. 53.5 ടണ്‍ ഭാരം വരെ വഹിച്ച് പറന്നു പൊങ്ങാനും സാധിക്കും.
വെറും ഇരുപത് സെക്കന്‍ഡുകള്‍ കൊണ്ട് 12 മെട്രിക് ടണ്‍ വെള്ളം ശേഖരിക്കാനുള്ള ശേഷിയും ഈ വിമാനത്തിനുണ്ട്.
കന്നിയാത്രയില്‍ ദക്ഷിണചൈനയിലെ സുഹായിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ആകാശത്ത് ഒരു മണിക്കൂറോളം പറന്നശേഷം ഇവിടെ തന്നെ തിരിച്ചിറങ്ങി.
തെക്കന്‍ചൈനാ കടലില്‍ അതിര്‍ത്തിത്തര്‍ക്കവും അവകാശത്തര്‍ക്കവും നിലനില്‍ക്കുന്നതിനിടെ എ. ജി. 600ന്റെ പരീക്ഷണപ്പറക്കല്‍ വലിയ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.