ഓഫ് റോഡ് വാഹനം പറത്തി സൂപ്പർതാരം; വീഡിയോ വൈറല്‍!

Published : Oct 17, 2018, 10:59 AM IST
ഓഫ് റോഡ് വാഹനം പറത്തി സൂപ്പർതാരം; വീഡിയോ വൈറല്‍!

Synopsis

ചെളി നിറഞ്ഞ ഓഫ് റോഡ് ട്രാക്കിലൂടെ പൊളാരിന്‍ എടിവി ചാടിപ്പിക്കുന്ന ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമാണ് എടിവികൾ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓൾ ടെറൈൻ വെഹിക്കിൾസ്. പ്രശസ്ത എടിവി നിർമാതാക്കളാണ് പൊളാരിന്‍. ചെളി നിറഞ്ഞ ഓഫ് റോഡ് ട്രാക്കിലൂടെ ഒരു പൊളാരിന്‍ എടിവി ചാടിപ്പിക്കുന്ന ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൊളാരിന്റെ മുംബൈ വിതരണക്കാരായ നവനീത് മോട്ടോഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് സുനിൽ ഷെട്ടി എടിവി പറപ്പിച്ചത്. പൊളാരിസിന്റ ആർഇസഡ്ആർ 1000 ന്റിലായിരുന്നു താരത്തിന്റെ അഭ്യാസം. 

പൊളാരിസിന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ആർഇസഡ്ആർ 1000. 999 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 110 എച്ച്പി കരുത്തുണ്ട്. ഇന്ത്യയിലേക്ക് പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ വില ഏകദേശം 14 ലക്ഷം രൂപയാണ്.

കരുത്തുള്ള വാഹനമാണ് ആർഇസഡ്ആർ 1000 എന്നും മികച്ച അനുഭവമായിരുന്നു ഡ്രൈവിംഗ് എന്നുമാണ് പരിപാടിക്കു ശേഷം സുനില്‍ ഷെട്ടിയുടെ വാക്കുകള്‍.

 

 

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ