
ദില്ലി: തേഡ് പാർട്ടി ഇൻഷുറൻസില്ലാതെ ഇനി വാഹങ്ങൾ വിൽക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഇരുചക്ര വാഹങ്ങൾക്ക് മൂന്ന് വര്‍ഷത്തെ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്
നാലുചക്ര വാഹങ്ങൾക്ക് അഞ്ച് വർഷം ഇന്‍ഷൂറന്‍സ് വേണം. 2018 സെപ്തംബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.
നിലവിലുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥകൾ തൃപ്തികരമല്ലാത്തതിനാൽ പുതിയ നിർബന്ധിത പോളിസികൾക്കു രൂപം നല്‍കാനും കോടതി നിർദേശിച്ചു. പുതിയ വാഹനം വാങ്ങുമ്പോൾ ഇപ്പോള്‍ ഒരു വർഷത്തെ ഇൻഷുറൻസാണ് ഉടമയ്ക്ക് ലഭിക്കുക. പിന്നീട് ഓരോ വർഷവും ഇൻഷുറൻസ് പുതുക്കണമെന്നാണ് ചട്ടം. എന്നാൽ ഉടമകൾ ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവം വാഹനാപകടങ്ങളിലെ ഇരകളെ ബാധിക്കുന്നു. വർഷാവർഷം ഇൻഷുറൻസ് പുതുക്കാതെ വരുമ്പോൾ ഇരയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.
18 കോടി വാഹനങ്ങളിൽ 6 കോടിയ്ക്ക് മാത്രമാണ് ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷയുള്ളത് അപകടത്തിൽ പൊതുജനങ്ങൾക്കോ വസ്തുക്കൾക്കോ ഉണ്ടാകുന്ന നഷ്‍ടം നികത്താനാണ് ഇൻഷുറൻസ്. ഏഴര ലക്ഷം രൂപയാണ് തേഡ് പാർട്ടി ഇൻഷുറൻസ് പ്രകാരം ലഭിക്കുന്ന പരമാവധി തുക എന്നാൽ പോളിസിയുടമയുടെ വാഹനത്തിന് ഇത് പ്രകാരം പരിരക്ഷ ലഭിക്കില്ല.
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചാണു കോടതിയുടെ തീരുമാനം. റോഡിലെ കുഴികളിൽ വീണു മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കു ധനസഹായം നല്കുന്ന കാര്യം പരിഗണിക്കാൻ കമ്മിറ്റിയോടു കോടതി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.