
അര്‍ദ്ധരാത്രിയില്‍ സാഹസിക ബൈക്ക് പ്രകടനം നടത്തിയ യുവാക്കളോട് പൊട്ടിത്തെറിച്ച് നടന്‍ സൂര്യ. ഹെല്‍മറ്റ് ധരിക്കാതെ യുവാക്കള്‍ നടത്തിയ അപകടകരമായ ബൈക്കഭ്യാസമാണ് സൂര്യയെ ദേഷ്യം പിടിപ്പിച്ചത്. പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ തെലുങ്ക് പതിപ്പ് 'ഗ്യാങ്'ന്റെ പ്രമോഷനായി ആന്ധ്രയിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
രാത്രിയില്‍ കാര്‍ യാത്രക്കിടെയാണ് റോഡില്‍ ഒരുകൂട്ടം യുവാക്കള്‍ അപകടകരമായ രീതിയില്‍ ഹെല്‍മറ്റില്ലാതെ അഭ്യാസം നടത്തുന്നത് സൂര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ ഒരു യുവാവ് ബൈക്ക് തെന്നി സൂര്യയുടെ കാര്‍ ടയറിന് സമീപം വന്ന് വീഴുകയും ചെയ്തു. അയാള്‍ ഹെല്‍മറ്റും ധരിച്ചിട്ടില്ലായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അയാള്‍ രക്ഷപ്പെട്ടത്. ഇതോടെ ക്ഷുഭിതനായ സൂര്യ കാറില്‍ നിന്നിറങ്ങി യുവാക്കള്‍ക്ക് നേരെ കടുത്ത ഭാഷയില്‍ തന്നെ താക്കീത് നല്‍കി. ഈ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പിറ്റേ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ സൂര്യ തന്നെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്‍തു. 'തന്‍റെ ഈ ചെറുപ്പക്കാരിയ സഹോദരന്മാര്‍ ഹെല്‍മറ്റില്ലാതെയാണ് വണ്ടി ഓടിച്ചിരുന്നതെന്നും ഒരാള്‍ തന്റെ കാറിനടുത്തായി വന്ന് വീണെന്നും സൂര്യ പറയുന്നു. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ തനിക്ക് ജീവിതകാലം മുഴുവന്‍ വിഷമം ആകുമായിരുന്നു എന്നു പറഞ്ഞ സൂര്യ വികാരഭരിതനായിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
ജീവിതം വിലപ്പെട്ടതാണ്. 25 ആം വയസ്സില്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്. കരിയറില്‍ നിറയെ വിജങ്ങള്‍ സ്വന്തമാക്കാനുണ്ട്. ദയവ് ചെയ്ത് ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക. യുവജനങ്ങളെ സൂര്യ ഓര്‍മ്മിപ്പിക്കുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.