ആ ഐക്കണിക്ക് ബൈക്ക് മോഡലും വിടപറയുന്നു

By Web TeamFirst Published Dec 9, 2018, 10:31 PM IST
Highlights

സുസുക്കിയുടെ ഐതിഹാസിക സൂപ്പര്‍ ബൈക്ക് ഹയബൂസയെ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു  2018 ഡിസംബര്‍ 31 ഓടെ ഹയബൂസ സുസൂക്കി നിരയില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് സുസുക്കി ഹയബൂസ.

ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങളാണ് ബൈക്കിന് വിനയാവുന്നത്. 2006 ജനുവരി മുതല്‍ യൂറോപ്യന്‍ നാടുകളില്‍ പ്രാബല്യത്തിലുള്ള യൂറോ നിര്‍ദ്ദേശങ്ങളും സുരക്ഷാ ചട്ടങ്ങളും ഹയബൂസ പാലിക്കുന്നില്ല. 

പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ അധികൃതര്‍ കമ്പനിക്ക് നല്‍കിയ രണ്ടുവര്‍ഷത്തെ സാവകാശമാണ് ഡിസംബര്‍ 31 ന് അവസാനിക്കാന്‍ പോകുന്നത്. 1998 ഒക്ടോബറിലാണ് ഹയബൂസയെ സുസുക്കി ആദ്യമായി അവതരിപ്പിക്കുന്നത്. ബൈക്കിന്റെ ഔദ്യോഗിക നാമം സുസുക്കി GSX 1300R എന്നാണ്.  1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. ഹയബൂസയുടെ രണ്ടാംതലമുറയാണ് അടുത്തതായി വിപണിയില്‍ എത്തുന്നത്.

ഹയബൂസയിലുള്ള 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 197 bhp കരുത്തും 155 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

യൂറോപ്യന്‍ വിപണിയില്‍ നിന്നാണ് ബൈക്ക് ആദ്യം പിന്‍വാങ്ങുന്നത്. അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ കുറച്ചുകാലം കൂടി ബൈക്ക് വില്‍പ്പനയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!