ഈ ക്യാമ്പസുകള്‍ക്ക് ടിഗോര്‍ കാറുകള്‍ നല്‍കി ടാറ്റ!

By Web TeamFirst Published Feb 5, 2019, 4:39 PM IST
Highlights

സാങ്കേതികവിദ്യ കൺസൾട്ടിംഗ് മേഖലയിലെ ആഗോള സ്ഥാപനമായ കാപ്‍ജെമിനൈയുടെ ക്യാമ്പസുകളിൽ  ടിഗോർ ഇലക്ട്രിക് കാറുകൾ വിന്ന്യസിച്ച് ടാറ്റ. 

ബംഗലൂരു:  സാങ്കേതികവിദ്യ കൺസൾട്ടിംഗ് മേഖലയിലെ ആഗോള സ്ഥാപനമായ കാപ്‍ജെമിനൈയുടെ ക്യാമ്പസുകളിൽ  ടിഗോർ ഇലക്ട്രിക് കാറുകൾ വിന്ന്യസിച്ച് ടാറ്റ. ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് ടാറ്റ വഹിക്കുന്നതെന്നും ടാറ്റാ മോട്ടോഴ്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാപ് ജെമിനൈയുമായി ചേർന്ന് ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്ഥാപനത്തിന്റെ ക്യാമ്പസുകളിലാണ് ടിഗോർ ഇലക്ട്രിക് വാഹനങ്ങൾ ഓടിത്തുടങ്ങുക. 

പരിസ്ഥിതി സംരംക്ഷണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൊബിലിറ്റി സൊലൂഷൻസ് കമ്പനിയായ കാർത്തിക് ട്രാവൽസ് പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ടാറ്റാ ടിഗോറിന്റെ ആദ്യ ബാച്ച്  വാഹനങ്ങൾ ബംഗലൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ കാപ്‍ജെമിനൈ അധികൃതർക്ക് കൈമാറി

കാർബൺ ബഹിർഗമനം ഇല്ലാത്ത വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിൻറെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിൽ കാപ്‍ജെമിനൈയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‍സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് പ്രസിഡണ്ട് ശൈലേഷ് ചന്ദ്ര പറഞ്ഞു. കാപ്‍ജെമിനൈയുടെ വാഹന വ്യൂഹത്തിലേക്ക് അസോച്ചെമ്മിന്റെ ഇലക്ട്രിക് കാർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ടാറ്റാ ടിഗോർ ഇലക്ട്രിക് വാഹനങ്ങൾ കൂടി എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 

click me!