
രാജ്യം കണ്ട ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷത്തോടെയാണ് ടാറ്റ മോട്ടോഴ്‍സ് നാനോയെ വിപണിയിലെത്തിച്ചത്. രത്തന്‍ ടാറ്റയുടെ സ്വപ്‍ന പദ്ധതി. ഇപ്പോഴിതാ നാനോയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലേക്കെത്തുകയാണ്. നവംബർ 28നാണ് ജെയം നിയോ എന്ന പേരില്‍ കാറിന്‍റെ വിപണി പ്രവേശം. കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയം ഓട്ടോയാണ് ഈ മോഡൽ പുറത്തിറക്കുന്നത്. ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും പുതിയ കാർ പുറത്തിറക്കുക.
പുതിയ പദ്ധതിപ്രകാരം എൻജിനും ഗിയർബോക്സും ഒഴികെ നാനോയുടെ ബാക്കിയെല്ലാ പാർട്സുകളും ടാറ്റ മോട്ടോഴ്‍സ് ജെയം ഓട്ടോമോട്ടീവിന് കൈമാറും. ആദ്യഘട്ടത്തിൽ ടാക്സി സർവീസുകൾക്ക് മാത്രമാണ് കാറുകൾ നൽകുക. ഒേല കാബ് സർവീസിന് 400 കാറുകൾ നൽകിയാവും വിൽപന ആരംഭിക്കുക. 48 വോൾട്ട് ഇലക്ട്രിക് സിസ്റ്റമാണ് നിയോയെ മുന്നോട്ട് നയിക്കുക. 23 ബി.എച്ച്.പി കരുത്ത് കാർ നൽകും. ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം വരെ നിയോയ്ക്ക് പിന്നിടാൻ സാധിക്കും. എ.സി ഉപയോഗിച്ചാൽ ഇത് 140 കിലോമീറ്ററായി കുറയും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.