
ആക്ടിവിടി ബുക്ക്
യാത്രകള്‍ കുട്ടികള്‍ക്ക്കൂടി ആസ്വാദ്യകരമാക്കി മാറ്റാന്‍ വരയ്ക്കാനും നിറം കൊടുക്കാനുമൊക്കെ കഴിയുന്ന ആക്ടിവിട്ടി ബുക്കുകള്‍ കൈയ്യില്‍ കരുതുക.
ഇടയ്ക്കിടെ നിര്‍ത്തുക
നമുക്ക് കൗതുകം തോന്നുന്നവയാവണമെന്നില്ല. എന്നാല്‍ കുട്ടികളെ ആകര്‍ഷിക്കുന്ന എന്തുകണ്ടാലും വാഹനം നിര്‍ത്തി കുറച്ചുസമയം ചിലവിടുക.
ടാബ്- അതെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം കുട്ടികള്‍ക്ക് അതിനോടുള്ള താത്പര്യം. കുട്ടികള്‍ക്കായുള്ള ടാബ്ലെറ്റുകള്‍ വാങ്ങാന്‍ കിട്ടും വിലയേറിയ ആശയമാണെങ്കിലും ഏറ്റവും കൂടുതല്‍ വിജയിക്കുന്ന ആശയമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
വേര്‍ഡ് ഗെയിം
പദപ്രശ്നങ്ങളെന്ന വേര്‍ഡ് ഗെയിമിനെ അത്ര വിലകുറച്ചുകാണരുത്. ചിലപ്പോള്‍ ഇതാവും കുട്ടിയുടെ ശ്രദ്ധതിരിക്കാന്‍ ഉപയോഗപ്പെടുക.
ക്യാമറ
കുട്ടികള്‍ ക്യാമറയെ ഇഷ്ടപ്പെടുന്നു. അത്യാവശ്യം മുതിര്‍ന്ന കുട്ടിയാണെങ്കില്‍ സേഫ്റ്റി സ്ടാപ്പൊക്കെ ബന്ധിച്ച് വിലകുറഞ്ഞ ഒരു ഡിജിറ്റല്‍ ക്യാമറ നല്‍കാം
പലഹാരങ്ങള്‍ - യാത്രകളെ കുളമാക്കുന്ന തരത്തില്‍ വലിച്ചുവാരി നല്‍കരുത്. ചെറിയ, എന്നാല്‍ വേഗം ദഹിക്കുന്നവ നല്‍കാം.
കഥ പറയാം
ഓരോ സ്ഥലവും കഴിഞ്ഞുപോകുമ്പോള്‍ ആ സ്ഥല്തതെ ബന്ധപ്പെടുത്തി കഥ പറയുക. കൂടാതെ ഇനി കടന്നുപോവാനിരിക്കുന്ന സ്ഥലത്തെപ്പറ്റിയും കഥകള്‍ പറഞ്ഞ് കുട്ടിയെ ആവേശഭരിതനാക്കുക
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.