ബുള്ളറ്റ് - ഡൊമിനാര്‍ പരസ്യപോരാട്ടത്തിനു പിന്നില്‍

Published : Aug 18, 2017, 01:12 PM ISTUpdated : Oct 04, 2018, 07:42 PM IST
ബുള്ളറ്റ് - ഡൊമിനാര്‍ പരസ്യപോരാട്ടത്തിനു പിന്നില്‍

Synopsis

ഇപ്പോള്‍ വാഹന ലോകത്ത് ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഒരു പരസ്യചിത്രം. ബജാജ് ഡോമിനറിന്‍റെ പരസ്യം റോയല്‍ എന്‍ഫീല്‍ഡിനെ അപമാനിക്കുന്നതാണെന്നാണ് സാമൂഹിക മാധ്യമങ്ങളുടെ ആരോപണം. അതിലേക്കു വരുന്നതിനു മുമ്പ് ഈ മത്സരത്തിനു പിന്നിലെ കാരണം പരിശോധിക്കാം.

ഒഴിവുകാലത്ത്​ ബൈക്കിൽ നാടുചുറ്റൽ പ്രവണത രാജ്യത്ത്​ വർധിച്ചതോടെ അതുവഴിയുള്ള വരുമാന വർധനയും ദൃശ്യമാണ്​. അവധിക്കാലം ഹിമാലയൻ താഴ്​വരകളിൽ ചുറ്റാൻ സഞ്ചാരികള്‍ ബൈക്കുകളിലോ മറ്റ്​ വാഹനങ്ങളിലോ എത്തുന്നു. ഇൗ രംഗത്ത്​ റോയൽ എൻഫീൽഡി​ൻ്റെ സ്വാധീനം വളരെ വലുതാണ് .  ഇരുചക്ര വാഹന - ടൂറിസം മേഖലയിലെ ഈ ഈ പുത്തനുണര്‍വ് കണ്ടു കൊണ്ടാവണം 2016 ഡിസംബറിൽ ബജാജ്​ അവരുടെ ശക്​തനായ ഡോമിനറിനെ രംഗത്തിറക്കുന്നത്. റോയൽ എൻഫീൽഡി​ൻ്റെ ഹിമാലയൻ സീരീസിനെയും മഹീന്ദ്ര മോജോയെയും പോലെ 400 സിസി ബൈക്ക്​ തന്നെയാണ്​ ബജാജും രംഗത്തിറക്കിയത്​.

അതിന് ആറ് മാസത്തിന് ശേഷം അടുത്തിടെ ഡോമിനർ 400ന് വേണ്ടി ബജാജ് ടെലിവിഷൻ പരസ്യചിത്രം ഇറക്കി. പരസ്യചിത്രത്തിൽ ബജാജ് റോയൽ എൻഫീൽഡിനെ പരോക്ഷമായി പരിഹസിക്കുന്നുമുണ്ട്. റോയൽ എൻഫീൽഡിനെ സൂചിപ്പിക്കുന്നതനായി ആനയുടെ മുകളിൽ ഇരുന്നു യാത്രചെയ്യുന്നവരെ പരസ്യത്തിൽ കാണിക്കുന്നു. പശ്ചാത്തലശബ്ദം സക്ഷാൽ റോയൽ എൻഫീൽഡിൻ്റെ തന്നെയായിരുന്നു. 

സോഷ്യൽ മീഡിയയിൽ പോലും ഈ പരസ്യചിത്രം ചർച്ചയായി. റോയൽ എൻഫീൽഡിനെ അവഹേളിക്കുന്ന തരത്തിൽ ബജാജ് ഇത്തരത്തിലൊരു പരസ്യചിത്രം ചെയ്യാൻ പാടില്ലായിരുന്നു എന്നും അഭിപ്രായമുയർന്നു. പരസ്യചിത്രത്തിനെ അനികൂലിക്കുന്നവരുമുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ പകരം ഒരു വീഡിയോ തന്നെ ഉണ്ടാക്കി യൂടൂബിലിട്ടാണ് പ്രതികാരം ചെയ്‍തത്.

പക്ഷേ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ബജാജ് ഓട്ടോ മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് സുമീത് നാരംഗ്  . ദൂരയാത്രയ്ക്ക് പുതിയൊരു വഴിയൊരുക്കുക മാത്രമാണ് ഈ പരസ്യചിത്രം സൂചിപ്പിക്കുന്നതെന്നാണ് നാരംഗ്  പറയുന്നത്. സാധാരണയായി ദൂരെയാത്രക്കായി എല്ലാരും വലുപ്പമേറിയ ബൈക്കുകളാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ വലുപ്പത്തിൽ അല്ല പെർഫോർമെൻസിലാണ് കാര്യമെന്നും സുമീത് വ്യക്തമാക്കി. റോയൽ റോയൽ എൻഫീൽഡിനെ അപമാനിച്ചിട്ടില്ലെന്നും സുമീത് കൂട്ടിചേർത്തു. ഡോമിനറിന് മികച്ച പ്രതികരണമാണ് ആരംഭത്തിലെ ലഭിച്ചത്. ഏകദേശം 3500 യൂണിറ്റാണ് ഒരു മാസം കൊണ്ട് ബജാജ് വിറ്റതെന്നും സുമീത് വ്യക്തമാക്കുന്നു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?