
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഊരിത്തെറിച്ച ടയർ വീണു കാര്‍ തകര്‍ന്നു. അപകടത്തില്‍ കാര്‍ യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
ലോറിയിൽ നിന്ന് രണ്ടു ടയറുകളാണ് ഒരുമിച്ചു തെറിച്ചത്. ഇതിലൊരെണ്ണം വഴിയരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാറിന്‍റെ മുന്നിൽ ഇടിച്ചു. ഈ ഇടിയില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുകളിലേക്ക് ഉയർന്ന രണ്ടാമത്തെ ടയർ വാഹനത്തിന്റെ മേൽക്കൂരയിലാണ് വന്നു വീണത്.
തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് കാറില്‍ നിന്നും ഇറങ്ങി ഓടുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.