ടൊയോട്ട ഫോര്‍ച്യൂണറിനെ മോഡിഫൈ ചെയ്ത് ജീപ്പാക്കി മാറ്റി!

By Web TeamFirst Published Nov 29, 2018, 3:21 PM IST
Highlights

ടൊയോട്ടയുടെ ആഢംബര എസ്‍യുവി ഫോര്‍ച്യൂണറിനെ ജീപ്പായി മോഡിഫൈ ചെയ്ത് ഒരു വാഹനം ഉടമ. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ആദ്യതലമുറ മോഡലാണ് മോഡഫിക്കേഷന് വിധേയമായത്. അയാസ് കസ്റ്റംസ് എന്ന മോഡിഫിക്കേഷന്‍ സ്ഥാപനമാണ് ഫോര്‍ച്യൂണറിനെ ബേബി ജീപ്പാക്കി മാറ്റിയതിനു പിന്നിലെന്ന് റഷ് ‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടൊയോട്ടയുടെ ആഢംബര എസ്‍യുവി ഫോര്‍ച്യൂണറിനെ ജീപ്പായി മോഡിഫൈ ചെയ്ത് ഒരു വാഹനം ഉടമ. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ആദ്യതലമുറ മോഡലാണ് മോഡഫിക്കേഷന് വിധേയമായത്. അയാസ് കസ്റ്റംസ് എന്ന മോഡിഫിക്കേഷന്‍ സ്ഥാപനമാണ് ഫോര്‍ച്യൂണറിനെ ബേബി ജീപ്പാക്കി മാറ്റിയതിനു പിന്നില്‍.

വാഹനത്തിന്‍റെ പുറംമോടിയിലും അകത്തളത്തിലും കനത്ത മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.  പ്രത്യേക മോഡിഫിക്കേഷന്‍ കിറ്റുകള്‍ ഉപയോഗിച്ചാണ്  ഫോര്‍ച്യൂണറിന്‍റെ അകവും പുറവുമൊക്കെ മാറ്റി തനി ജീപ്പാക്കി മാറ്റിയത്.  ജീപ്പിന്റെ കൈയ്യൊപ്പായ മുന്നിലെ കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലാണ് പ്രധാന പ്രത്യേകത.  ജീപ്പ് റെനഗേഡില്‍ നിന്നും പ്രചോദനം നേടിയ വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും അതേപടി ഫോര്‍ച്യൂണറിനും നല്‍കി. 

സില്‍വര്‍ ആവരണമുള്ള മുന്‍ ബമ്പര്‍, മുന്‍ബമ്പറിലെ ഫോഗ്‌ലാമ്പുകള്‍, മേല്‍ക്കൂരയിലെ പ്രകാശതീവ്രത കൂടിയ ലാമ്പുകള്‍ തുടങ്ങിയവയും ഫോര്‍ച്യൂണറിന് ജീപ്പിന്റെ പൗരുഷം നല്‍കുന്നു.  പിന്‍ഭാഗത്തെ ഡിസൈനില്‍ വലിയ മാറ്റമൊന്നുമില്ല. തനി ഫോര്‍ച്യൂണറായി എസ്‌യുവി തുടരുന്നു. 

ഇന്‍റീരിയര്‍ പൂര്‍ണമായും പുതുക്കി നിര്‍മ്മിച്ചു. ആഢംബരം വിളിച്ചോതുന്ന തടിനിര്‍മ്മിത ഘടനകളാണ് ഉള്ളില്‍ നിറയെ. അകത്തളത്തിന് നടുവില്‍ സ്ഥാപിച്ചിട്ടുള്ള വലിയ എല്‍ഇഡി ടിവി, ഇളംതവിട്ടു കലര്‍ന്ന ഇരട്ടനിറമാണ് തുകല്‍ സീറ്റുകള്‍, ചെറിയ ഫ്രിഡ്‍ജ്, മടക്കിവെയ്ക്കാവുന്ന ലാപ്‌ടോപ് ടേബിള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ സൗകര്യങ്ങളുടെ നീണ്ടനിര നീളുന്നു. 

എന്നാല്‍ ഫോര്‍ച്യൂണറിന്‍റെ എഞ്ചിനില്‍ മാറ്റമൊന്നുമില്ല. 2.5 ലിറ്റര്‍ D-4D ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഹൃദയം. ഈ എഞ്ചിന് പരമാവധി 142 bhp കരുത്തു സൃഷ്ടിക്കാനാവും. ഏകദേശം 14 ലക്ഷത്തോളം രൂപയാണ് ഫോര്‍ച്യൂണറിനെ ജീപ്പാക്കാന്‍ ഉടമയ്ക്കു ചിലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!